|    Dec 9 Fri, 2016 1:12 pm

മുസ്‌ലിം സംഘടനകള്‍ പൊതു പ്രശനങ്ങളില്‍ യോജിച്ചു നീങ്ങണം: ഐഎസ്എം സെമിനാര്‍

Published : 30th November 2016 | Posted By: SMR

കോഴിക്കോട്: ബന്ധങ്ങള്‍ക്കും കടപ്പാടുകള്‍ക്കും വിലയില്ലാതാകുന്ന ആധുനിക ലോകത്ത് മനുഷ്യ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ മുസ്‌ലിം സമൂഹം പ്രതിജ്ഞാബദ്ധരാണെന്നും സാമൂഹിക ജീവിതത്തിന്റെ ശക്തമായ അടിത്തറകെട്ടാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് മുന്നോട്ടു വരണമെന്നും വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹി ദീന്‍ (ഐഎസ്എം) ജില്ലാ കമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മുഹമ്മദ് നബി സാമൂഹ്യ പാഠങ്ങള്‍’ജില്ലാ സെമിനാര്‍ ആവശ്യപ്പെട്ടു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിനു നേരെ ഭീഷണി ഉയര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെയും മുസ്‌ലിംകള്‍ ഉള്‍പെടെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ അധികാര ദുര്‍വിനിയോഗം നടക്കുന്ന സാഹചര്യത്തിലും മുസ്‌ലിം സംഘടനകള്‍ ആദര്‍ശപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പൊതു പ്രശനങ്ങളില്‍ യോജിച്ചു നീങ്ങാനുള്ള കൂട്ടായ്മകള്‍ കൂടുതല്‍ ക്രിയാത്മകവും ശക്തവുമാക്കണമെന്ന് സെമിനാര്‍ വ്യക്തമാക്കി.  ഫൈസല്‍ മൗലവി പുതുപ്പറമ്പ് ജില്ലാ ഹദീസ് സെമിനാര്‍ഉദ്ഘാടനം ചെയ്തു. മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ ചെയര്‍മാന്‍ പി ഉമ്മര്‍ അത്തോളി അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day