|    Dec 5 Mon, 2016 10:04 pm
FLASH NEWS

മുസ്‌ലിം സംഘടനകളുടെ ഐക്യശ്രമം സ്വാഗതാര്‍ഹം: പി കെ കുഞ്ഞാലിക്കുട്ടി

Published : 14th November 2016 | Posted By: SMR

മലപ്പുറം: രാജ്യം ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ചില മത സംഘടകള്‍ തമ്മില്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന ഐക്യശ്രമങ്ങള്‍ ഏറെ സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെഎന്‍എം സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവില്‍കോഡ് പ്രശ്‌നങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉയരണമെന്നും ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനെതിരേ പ്രതികരിക്കണമെന്നും, യാതൊരു തത്വദീക്ഷയും ദീര്‍ഘവീക്ഷണവുമില്ലാതെ നോട്ടുമാറ്റം നടത്താന്‍ തയ്യാറായ കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറേറ്റ് നേടിയ ഡോ. ജാബിര്‍ അമാനി, ഡോ. അനസ് കടലുണ്ടി എന്നിവര്‍ക്ക് അദ്ദേഹം ഉപഹാരങ്ങള്‍ നല്‍കി. ജില്ലാ കമ്മിറ്റി നടത്തുന്ന മൈത്രി സമ്മേളനത്തിന്റെ സ്‌പെഷല്‍ സപ്ലിമെന്റ് കുഞ്ഞാലിക്കുട്ടിക്ക് നല്‍കി ഇന്ത്യന്‍ ഇസ്്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രകാശനം ചെയ്തു. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ. പി പി അബ്ദുല്‍ ഹഖ്, എന്‍ എം അബ്ദുല്‍ ജലീല്‍, ഹമീദലി അരൂര്‍, റസാഖ് കിനാലൂര്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, സി മമ്മു കോട്ടക്കല്‍, പി പി ഖാലിദ്, ഉബൈദുല്ല താനാളൂര്‍, സി അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ഹാഷിം ആലപ്പുഴ, ഈസ അബൂബക്കര്‍ മദനി, സി മുഹമ്മദ് സലീം സുല്ലമി, ശംസുദ്ദീല്‍ പാലക്കോട്, കെ പി സകരിയ്യ, സലീം ചെര്‍പ്പുളശ്ശേരി, യു പി യഹ്‌യാഖാന്‍, ഹംസ സുല്ലമി കാരക്കുന്ന്, നൂറുദ്ദീന്‍ എടവണ്ണ, അഡ്വ. എം മൊയ്തീന്‍ കുട്ടി, കെ പി അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day