|    Dec 8 Thu, 2016 1:22 pm
FLASH NEWS

മുസ്‌ലിം യുവാക്കള്‍ക്കെതിരേ ഐഎസ് ആരോപണം: അഭിഭാഷകന് തടവ്

Published : 2nd November 2016 | Posted By: mi.ptk

advocate-gavel

കൊച്ചി: മുസ്‌ലിം യുവാക്കള്‍ എതിര്‍കക്ഷികളായി വരുന്ന ഹരജികളില്‍ സ്ഥിരമായി ഐഎസ് ബന്ധം ആരോപിക്കുന്ന അഭിഭാഷകനെ കോടതിയലക്ഷ്യ നടപടിയെ തുടര്‍ന്ന് ഹൈക്കോടതി മൂന്നുമാസം തടവിനും 1000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അഭിഭാഷകന്റെ അപേക്ഷപ്രകാരം ഒരുമാസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ഹൈക്കോടതി അഭിഭാഷകനായ സി കെ മോഹനനെതിരേയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. തുടര്‍ച്ചയായി ഹേബിയസ് കോര്‍പസ് ഹരജികളില്‍ ഹാജരാവുന്ന ഇദ്ദേഹം ഐഎസ് ബന്ധമുള്ള യുവാവ് പെണ്‍കുട്ടിയെ സംഘടനയില്‍ ചേര്‍ക്കാനും തീവ്രവാദിയാക്കാനും സിറിയയിലേക്കും മറ്റും കടത്തിയെന്നാണ് ആരോപിക്കാറുള്ളത്. സത്യസരണി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. സ്ഥിരമായി എല്ലാ ഹരജികളിലും ഒരേ ആരോപണം ഉന്നയിക്കുന്ന അഭിഭാഷകനോട് മറ്റൊരു ഹരജിയില്‍ ഹാജരാകവെ ഇത് ശരിയായ നടപടിയല്ലെന്ന് കോടതി താക്കീത് നല്‍കി. എന്നാല്‍, ഇതിന്റെ പേരില്‍ അഭിഭാഷകന്‍ ജഡ്ജിമാരോട് കയര്‍ത്തു സംസാരിച്ചു. കോടതിയെ അവഹേളിക്കുന്ന തരത്തിലുള്ള ഈ നടപടിയുടെ പേരിലാണ് അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഡിവിഷന്‍ ബെഞ്ച് മുതിര്‍ന്നത്. ഹരജി രണ്ടാംതവണ പരിഗണിച്ച ഇന്നലെയും കോട്ടും ഗൗണും അണിഞ്ഞ് കോടതിയിലെത്തിയ അഭിഭാഷകനെ വിമര്‍ശിച്ച ശേഷമാണ് ബെഞ്ച് ശിക്ഷ വിധിച്ചത്. അഭിഭാഷകന്‍ പിന്നീട് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് അതേ ഡിവിഷന്‍ ബെഞ്ച് ശിക്ഷ നടപ്പാക്കുന്നത് ഒരുമാസത്തേക്ക് തടഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 374 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day