|    Dec 2 Fri, 2016 11:30 pm
FLASH NEWS

മുസ്‌ലിംകള്‍ക്ക് ദലിതുകളേക്കാള്‍ പിന്നാക്കാവസ്ഥ: പ്രഫ. എം ടി അന്‍സാരി

Published : 29th October 2016 | Posted By: SMR

തൃശൂര്‍: രാജ്യത്തെ മുസ്‌ലിംകള്‍ വിദ്യാഭ്യാസത്തിലും ജീവിതസൂചികയിലും ദലിതുകളേക്കാള്‍ പിന്നിലാണെന്ന് ഹൈദരാബാദ് യൂനിവേഴ്‌സിറ്റി പ്രഫ. എം ടി അന്‍സാരി പറഞ്ഞു. കേരളവര്‍മ കോളജില്‍ ഡോ. ടി കെ നന്ദകുമാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ മുസ്‌ലിംകളാണ് ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരയാവുന്നത്. എണ്ണം കണക്കാക്കിയല്ല ന്യൂനപക്ഷങ്ങളെ വിലയിരുത്തേണ്ടത്. ന്യൂനപക്ഷങ്ങള്‍ എത്രത്തോളം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നുണ്ടെന്ന് ഭരണകൂടം പരിശോധിക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ ശക്തിയാണെന്നും അവര്‍ വിഘടിച്ചുപോയാല്‍ രാജ്യം തകരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത സ്വാതന്ത്ര്യത്തിന്റെ ഫലമായി രൂപപ്പെട്ടതല്ല. അത് രാജ്യത്തിന്റെ വിഭജനവുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ മതേതരത്വത്തെക്കുറിച്ച് പുനരാലോചിക്കേണ്ട സമയമാണിപ്പോള്‍. ബഹുസ്വരതയില്‍നിന്ന് രാജ്യത്തെ ഏകാധിപത്യരീതിയിലേക്ക് മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. മുത്വലാഖ് പ്രശ്‌നം ഉയര്‍ത്തിയുള്ള വിവാദങ്ങള്‍ ഇതിന്റെ ഫലമാണ്. വിവാഹമോചന നിരക്ക് മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളിലാണെന്ന് കണക്കുകള്‍ പറയുന്നു. സിവില്‍ നിയമങ്ങള്‍ ഹിന്ദു വിഭാഗങ്ങളിലാണ് പുനരാലോചന നടത്തേണ്ടതെന്നും അന്‍സാരി പറഞ്ഞു.
രാജ്യത്ത് ഇസ്‌ലാമോഫോബിയ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. സയ്യിദ് മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീനാണ് മുസ്‌ലിംകളോട് ആദ്യമായി ജിഹാദിന് ആഹ്വാനം ചെയ്യുന്നത്. നിലനില്‍പ്പിനായി പോര്‍ച്ചുഗീസുകാര്‍ക്കെതിരേ യുദ്ധം ചെയ്യാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. എന്നാല്‍ അന്നു കേരളത്തിലെ മറ്റു ജനവിഭാഗങ്ങളും അതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്. കോളനിശക്തികള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day