|    Dec 8 Thu, 2016 9:34 pm
FLASH NEWS

മുല്ലനേഴി സ്മാരക അവാര്‍ഡ് സലിംകുമാറിന്

Published : 4th November 2016 | Posted By: SMR

തൃശൂര്‍: മുല്ലനേഴി സ്മാരക സമിതിയുടെ മുല്ലനേഴി സ്മാരക അവാര്‍ഡ് ചലച്ചിത്രതാരം സലിംകുമാറിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം ആറിന് ആനക്കല്ല് സെന്ററില്‍ നടക്കുന്ന മുല്ലനേഴി സ്മരണയിലാണ് അവാര്‍ഡ് സമ്മാനിക്കുക. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനം മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മുല്ലനേഴി സ്മാരക സമിതി രക്ഷാധികാരി വിദ്യാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് അര്‍പ്പണ നാട്യഗൃഹ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും ഗ്രാമീണ, നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മധുരിക്കും ഓര്‍മകള്‍’എന്ന സംഗീത പരിപാടിയുമുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഡോ. സി രാവുണ്ണി, പി ജി വേണുഗോപാലന്‍, വി കെ ശശിധരന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day