|    Dec 11 Sun, 2016 3:27 pm
FLASH NEWS

മുറിച്ചിട്ട കറന്‍സി നോട്ടുകള്‍: അന്വേഷണം തുടങ്ങി

Published : 19th November 2016 | Posted By: SMR

കണ്ണൂര്‍: പൊടിക്കുണ്ടില്‍ റോഡരികില്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയ കറന്‍സി നോട്ടുകളെന്നു തോന്നിക്കുന്ന കടലാസു തുണ്ടുകളെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളെന്നു സംശയിക്കുന്ന കടലാസു തുണ്ടുകളാണ് കഴിഞ്ഞ ദിവസം റോഡരികില്‍ മുറിച്ചിട്ട നിലയില്‍ കണ്ടത്. പൊടിക്കുണ്ട് രാമതെരു റെഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബിനും ഉദയ കലാസമിതിക്കു സമീപത്തുമായി റോഡരികിലാണ് പേപ്പര്‍കട്ടിങ് മെഷീന്‍ ഉപയോഗിച്ച് നുറുക്കിയ നിലയിലുള്ള കറന്‍സിയുടെ തുണ്ടുകള്‍ കണ്ടെത്തിയത്. നോട്ട് ചിതലോ മറ്റോ അരിച്ചതാണോയെന്ന സംശയവുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക