|    Dec 9 Fri, 2016 9:22 am
FLASH NEWS

മുന്‍ എംഎല്‍എ കെ എം സൂപ്പി അന്തരിച്ചു

Published : 9th November 2016 | Posted By: SMR

പാനൂര്‍ (കണ്ണൂര്‍): മുന്‍ എംഎല്‍എയും മുസ്‌ലിംലീഗ് നേതാവുമായ കെ എം സൂപ്പി (83) അന്തരിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്
പ്രചാരണത്തിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1970 മുതല്‍ 71 വരെയും 1991 മുതല്‍ 95 വരെയും പെരിങ്ങളം എംഎല്‍എയായിരുന്ന ഇദ്ദേഹം കേരള നിയമസഭ സബോര്‍ഡിനേറ്റ് കമ്മിറ്റി ചെയര്‍മാന്‍, കേരള കാര്‍ഷിക സര്‍വകലാശാല ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, കൊല്ലം കുണ്ടറ കേരള ഗവ. സിറാമിക് ചെയര്‍മാന്‍, സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍, സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, പെരിങ്ങളം മണ്ഡലം പ്രസിഡന്റ്, കല്ലിക്കണ്ടി എന്‍എഎം കോളജ് സെക്രട്ടറി, മുസ്‌ലിം ഫൗണ്ടേഷന്‍ കമ്മിറ്റി സെക്രട്ടറി, ചമ്പാട് മദീന ട്രസ്റ്റ് ചെയര്‍മാന്‍, പാനൂര്‍ മേഖല മഹല്ല് മുസ്‌ലിം സംയുക്ത ജമാഅത്ത് സെക്രട്ടറി, പാനൂര്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 23 വര്‍ഷം പാനൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: അശ്‌റഫ്, ഫിറോസ് (അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ഹമദ് ഹോസ്പിറ്റല്‍, ഖത്തര്‍), നസീമ, ഫൗസിയ. മരുമക്കള്‍: തടത്തില്‍ അഹമ്മദ്, എം പി സി അബ്ദുല്ല, നാദിറ, സൈദ (കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ്, കല്ലിക്കണ്ടി എന്‍എഎം കോളജ്). സഹോദരങ്ങള്‍: സുഹ്‌റ, പരേതരായ യൂസുഫ്, മഹ്മൂദ്. പരേതരായ പാനൂര്‍ എലാങ്കോട് കളത്തില്‍ മൊയാരത്ത് മമ്മു-വടക്കയില്‍ പാത്തു ദമ്പതികളുടെ മകനാണ്.
പരേതനോടുള്ള ആദരസൂചകമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
മുസ്‌ലിം ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കെ പി എ മജീദ്, പി കെ കെ ബാവ, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, സി കെ സുബൈര്‍, സമസ്ത സെക്രട്ടറി പി പി ഉമര്‍ മുസ്‌ല്യാര്‍, എന്‍ സൂപ്പി, യു സി രാമന്‍, കെ ടി കുഞ്ഞമ്മദ്, സി പി സൈദലവി, ടി പി ചെറൂപ്പ, എം പി മുഹമ്മദലി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ജബ്ബാര്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറിമാരായ ഹാറൂണ്‍ കടവത്തൂര്‍, പി കെ ഫാറൂഖ് തുടങ്ങി വിവിധ രാഷ്ട്രീയ-മത-സാമൂഹിക രംഗത്തെ പ്രമുഖര്‍ വസതി സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day