|    Dec 6 Tue, 2016 6:17 am
FLASH NEWS

മുന്‍മന്ത്രി ജയലക്ഷ്മിക്കെതിരായ ആരോപണം: പ്രാഥമിക പരിശോധനയ്ക്കുശേഷം വിജിലന്‍സ് അന്വേഷണം

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആദിവാസികളുടെ വായ്പ എഴുതിത്തള്ളിയതിലെ ക്രമക്കേട് സംബന്ധിച്ച പരാതികളില്‍ പ്രാഥമിക പരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു.
പട്ടികവര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ഒരുലക്ഷത്തിന് മുകളില്‍ വായ്പയെടുത്ത 15 പേര്‍ക്ക് നിയമവിരുദ്ധമായി ആനുകൂല്യം നല്‍കിയതായി വ്യക്തമായിട്ടുണ്ട്.  ഒരു കുടുംബത്തിലെ ഒരാള്‍ക്കു മാത്രമായിരുന്നു ആനുകൂല്യത്തിന് അര്‍ഹത. എന്നാല്‍, ഒന്നിലധികം പേര്‍ക്ക് ആനുകൂല്യം കിട്ടിയതായാണ് വ്യക്തമായത്. കടാശ്വാസ പദ്ധതിയുടെ കാലാവധി 2010ല്‍നിന്ന് 2014 ആയി നീട്ടിനല്‍കിയത് മന്ത്രിയുടെയും ബന്ധുക്കളുടെയും കടങ്ങള്‍ എഴുതിത്തള്ളുന്നതിനുവേണ്ടിയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പദ്ധതിപട്ടികയില്‍ ഇടംപിടിച്ച ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ പരിശോധിച്ചുവരുകയാണ്.
പട്ടികവര്‍ഗക്കാര്‍ക്ക് കിട്ടേണ്ട ആനുകൂല്യം അനര്‍ഹര്‍ തട്ടിയെടുക്കുന്നതിന്  ഉന്നത സ്ഥാനങ്ങളിലിരുന്നവര്‍ കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മുന്‍മന്ത്രിക്കതിരേ ഇത്തരമൊരു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്രാന്വേഷണം നടത്തി റിപോര്‍ട്ട് സഭയുടെ മേശപ്പുറത്തുവയ്ക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പരാതി  താന്‍ വിശദമായി പരിശോധിച്ചിരുന്നു. ഒരാളിന്റെയും ഒരുലക്ഷത്തിന് മേല്‍ തുക എഴുതിത്തളളിയിട്ടില്ല.  പി കെ ജയലക്ഷമിയുടെ കുംബാംഗങ്ങളടെ വായ്പ എഴുതിത്തള്ളിയില്ലെന്ന് വ്യക്തമാണ്. മുന്‍മന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ് ആനുകൂല്യം നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. എന്നാല്‍, താന്‍ അനാവശ്യമായി ആരോപണമുന്നയിക്കുന്നയാളല്ലെന്നും പ്രാഥമികാന്വേഷണം നടത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഒ ആര്‍ കേളുവിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day