|    Dec 4 Sun, 2016 9:48 pm
FLASH NEWS

മുന്‍കൂര്‍ ജാമ്യം തേടി സക്കീര്‍ ഹുസയ്ന്‍ ഹൈക്കോടതിയില്‍

Published : 8th November 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തട്ടികൊണ്ടുപോയി തടഞ്ഞുവെച്ച് ഭീക്ഷണിപ്പെടുത്തിയ കേസില്‍ സിപി എം കളമശേരി ഏരിയാ സെക്രട്ടറിയായായിരുന്ന സക്കീര്‍ ഹൂസൈന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന സക്കീര്‍ ഹൂസൈന്‍ നേരത്തെ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും സെഷന്‍സ് കോടതി അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഒളിവിലായ സക്കീര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും ചൂണ്ടികാട്ടിയാണ് ഹരജി.
തനിക്കെതിരെ  പങ്കാളിത്ത ബിസിനസുമായി ബന്ധപ്പെട്ട സിവില്‍ കേസുകളാണ് നിലവിലുള്ളത്. ഇതിലൊന്നും തന്നെ ക്രമിനല്‍ കേസുകള്‍  ഉള്‍പെട്ടിട്ടില്ല. ഒന്നര വര്‍ഷം മുന്‍പുണ്ടായ സംഭവത്തില്‍  ഇത്തരത്തിലുള്ള പരാതികള്‍ തനിക്കെതിരെ ഉണ്ടായിട്ടില്ല.  പ്രസ്തുത സംഭവത്തിന് നിലവിലുള്ള കേസുകളുമായി് ബന്ധമില്ലെന്നും  താന്‍ നിരപരാധിയാണെന്നും ചൂണ്ടികാട്ടിയാണ് സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യം നല്‍കിയാല്‍ സക്കീര്‍ രക്ഷപെടുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ നിലപാടടെടുത്തത്. ഇതെ തുടര്‍ന്നാണ് പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദ്യഷ്ടാ ശരിയാണെന്ന് ചൂണ്ടികാട്ടി കീഴ് കോടതി മുന്‍കൂര്‍  ജാമ്യാപേക്ഷ തള്ളിയത്.
ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സക്കീറിന്റെ ഹരജി ഈ മാസം പത്തിന് പരിഗണിക്കും.
മുഖ്യമന്ത്രിയുടെ ആളാണെന്നു പറഞ്ഞു വ്യവസായിയായ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ നേരത്തെ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് കറുകപ്പിള്ളി സിദ്ധിക്കാണ്  കേസിലെ രണ്ടാം പ്രതി. കങ്ങരപ്പടിയിലെ ഡയറി പ്ലാന്റ് ഉടമ ഷീലാ തോമസ്, കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവരാണ്  മൂന്നും നാലും പ്രതികള്‍.ഷീല തോമസും ജൂബി പൗലോസും പങ്കാളികളായ ഡയറി പ്ലാന്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന സക്കീര്‍ ഹുസൈന്‍ ഒളിവിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day