|    Dec 3 Sat, 2016 7:14 pm
FLASH NEWS

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം; ജനങ്ങള്‍ ദുരിതത്തിലായി

Published : 9th November 2016 | Posted By: SMR

മാള: ആവശ്യമായ മുന്നറിയിപ്പ് നല്‍കാതെ കെഎസ്ഇബി കുഴൂര്‍ സെക്ഷനു കീഴില്‍ വൈദ്യുതി തടസ്സപ്പെടുത്തിയുള്ള ടച്ചിങ്് വെട്ടല്‍ വീണ്ടും. ഇന്നലെ രാവിലെ എട്ടരയോടെ വൈദ്യുതി ഓഫ് ചെയ്ത് ടച്ചിങ്് വെട്ടല്‍ ആരംഭിച്ചിരുന്നു. ഒരു പത്രത്തില്‍ മാത്രമാണ് അറിയിപ്പ് നല്‍കിയിരുന്നത്. അറിയിപ്പ് കൊടുത്തിരുന്ന പത്രത്തില്‍ കുഴൂര്‍,തെക്കുംഞ്ചേരി, എരവത്തൂര്‍,തലയാക്കുളം,മേലാംതുരുത്ത്,തച്ചുപറമ്പ് എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വൈദ്യുതി തടസ്സപ്പെടുന്നതാണെന്ന് പറയുന്നുണ്ടെങ്കിലും കൊച്ചുകടവില്‍ വൈദ്യുതി തടസ്സം പറഞ്ഞിരുന്നില്ല. എന്നാല്‍ രാവിലെ എട്ടരയോടെ കൊച്ചുകടവിലും വൈദ്യുതി തടസ്സപ്പെടുത്തി ടച്ചിങ്് വെട്ടല്‍ ആരംഭിച്ചിരുന്നു. ഇക്കാര്യത്തി ല്‍ കൊച്ചുകടവ് സ്വദേശിയായ ഒരു ഉപഭോക്താവ് പരാതി സെല്ലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനിവാര്യമായ ഇത്തരം കാര്യങ്ങളില്‍ ഒരു ദിവസം മുന്‍പെങ്കിലും എല്ലാ മാധ്യമങ്ങളിലൂടെയും അറിയിപ്പ് നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.#

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day