|    Dec 3 Sat, 2016 9:06 pm
FLASH NEWS

മുത്വലാഖ് വിവാദം അനാവശ്യം: അബ്ദുല്‍ ശുക്കൂര്‍ ഖാസിമി

Published : 21st October 2016 | Posted By: SMR

കണ്ണൂര്‍: രാജ്യം സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയും സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ മുത്തലാഖ് പോലുള്ള വിഷയങ്ങള്‍ വിവാദമാക്കുന്നത് അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് മുസ്്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് അംഗം അബ്ദുശുക്കൂര്‍ ഖാസിമി. വിവാഹം, വിവാഹമോചനം തുടങ്ങി മനുഷ്യര്‍ അനുഭവിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ശാസ്ത്രീയവും യുക്തിഭദ്രവുമായ നിര്‍ദേശങ്ങളും പരിഹാരങ്ങളും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഖുര്‍ആന്റെ അനുയായികള്‍ അത് അനുസരിച്ചു ജീവിക്കുകയാണ് പ്രധാനം. ഹൈന്ദവ സമൂഹം അവരുടെ വേദഗ്രന്ഥമനുസരിച്ചും കൃസ്തീയ സമൂഹം അവരുടെ വേദഗ്രന്ഥമനുസരിച്ചു ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൗസര്‍ ഇംഗ്ലീഷ് സ്‌കൂള്‍ സംഘടിപ്പിച്ച തന്‍സീല്‍-2016’ ഖുര്‍ആന്‍ പാരായണം-ക്വിസ് മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗസര്‍ ചാരിറ്റബള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി കെ ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി, കെഎന്‍എം ജില്ലാ  പ്രസിഡന്റ് കെ എല്‍ പി ഹാരിസ്, ജമാഅത്തെ ഇസ്‌ലാമി ജില്ല ആക്റ്റിങ് പ്രസിഡന്റ് പി കെ മുഹമ്മദ് സാജിദ് നദ്‌വി, സ്‌കൂള്‍ മാനേജര്‍ വി കെ ഖാലിദ്, സെക്രട്ടറി കെ പി അബ്ദുല്‍ അസീസ്, വൈസ് ചെയര്‍മാന്‍ യു പി സിദ്ദീഖ്, ഡോ. പി സലീം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day