|    Dec 8 Thu, 2016 3:39 am
FLASH NEWS

മുത്വലാഖ്: മോദിയുടെ വ്യാകുലത നാടകം- ഖാസി ഫോറം

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: മുത്വലാഖ് നിമിത്തം ജീവിതം ദുരിതത്തിലാവുന്ന മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ വ്യാകുലത പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയില്‍ നടത്തിയ പ്രസംഗം കപടനാടകമാണെന്ന് കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി.
ഗുജറാത്ത് വംശഹത്യയില്‍ നിരവധി മുസ്‌ലിം സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോഴും  ഗര്‍ഭസ്ഥശിശുവിനെ അഗ്നികുണ്ഡത്തിലെറിഞ്ഞപ്പോഴും,പശുവിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളെ പരസ്യമായി തല്ലിച്ചതച്ചപ്പോഴുമൊന്നും തോന്നാതിരുന്ന അനുകമ്പയും സഹതാപവും മുത്വലാഖ് വിഷയത്തില്‍ കാണിക്കുന്നത് ദുഷ്ടലാക്കോടെ മാത്രമാണ്. ശരീഅത്ത് നിയമങ്ങളുടെ മഹത്വം തിരിച്ചറിയാത്ത മുസ്‌ലിം നാമധാരികളെ ഇസ്‌ലാമിന്റെ വക്താക്കളാക്കുന്ന മാധ്യമസമീപനം തിരുത്തണമെന്നും അബ്ദുല്‍ സലിം മൗലവി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day