|    Dec 8 Thu, 2016 3:39 am
FLASH NEWS

മുത്തൂറ്റ് ഫിനാന്‍സ് മാന്യമായിപെരുമാറണമെന്ന്

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് ഉടമ ജോര്‍ജ്ജ് തൊഴിലാളികളോട് മാന്യമായും സമരങ്ങളോട് ജനാധിപത്യപരമായും പെരുമാറണമെന്ന് വി ശിവന്‍കുട്ടി. വഴുതയ്ക്കാട് മുത്തൂറ്റ് റീജിയനല്‍ ഓഫിസിന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്ത് ഹുങ്കും കാണിക്കാമെന്നുള്ള മുത്തൂറ്റ് ഉടമയുടെ അഹങ്കാരം ജനാധിപത്യ മര്യാദയുടെ ലംഘനവും തൊഴിലാളികളോടും സമരങ്ങളോടുമുള്ള വെല്ലുവിളിയുമാണ്. കോടിക്കണക്കിന് രൂപയ്ക്ക് പത്രപരസ്യം നല്‍കി ട്രേഡ് യൂനിയനെ തരംതാഴ്ത്തിയതിന്റെ പേരില്‍ തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്ന വ്യാമോഹം മുത്തൂറ്റ് ജോര്‍ജ്ജിനുണ്ടെങ്കില്‍ അത് മിഥ്യാധാരണ മാത്രമാണ്.ഹൈക്കോടതി തന്നെ സപ്തംബര്‍ രണ്ടിലെ ഉത്തരവില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയെ വെല്ലുവിളിക്കുകയാണ് മുത്തൂറ്റ് മാനജ്‌മെന്റ്. 3000ലധികം വരുന്ന ജീവനക്കാര്‍ പല നിലയില്‍ സമരവുമായി സഹകരിക്കുകയാണ്. പോലിസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പാവപ്പെട്ട ജീവനക്കാരെ പീഢിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെയും തിരിയേണ്ടിവരുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day