|    Dec 7 Wed, 2016 5:56 pm
FLASH NEWS

മുത്തൂറ്റ് ജീവനക്കാരുടെ ഉപരോധ സമരത്തിനിടെ മാനേജര്‍ക്ക് മര്‍ദനം

Published : 4th November 2016 | Posted By: SMR

തൊടുപുഴ: മൂത്തുറ്റ് ജീവനക്കാരുടെ തൊഴില്‍ സമരവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഉപരോധ സമരം അക്രമസക്തമായി.മൂത്തൂറ്റ് റീജ്യനല്‍ മാനേജര്‍ക്ക് സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു.സംഭവത്തിലുള്‍പ്പെട്ട പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കൊണ്ടുവന്നതിനെക്കാളും വേഗതയില്‍ ജാമ്യം നല്‍കി വിട്ടയച്ചതായും ആക്ഷേപമുയര്‍ന്നു. മര്‍ദനമേറ്റ വഴിത്തല മീനംകുന്നേല്‍ സണ്ണി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഇന്നലെ തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന മൂത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സ്ഥാപനത്തിനു മുന്നില്‍ രാവിലെ നടത്തിയ ഉപരോധ സമരമാണ് അക്രമത്തില്‍ കലാശിച്ചത്.സംസ്ഥാന വ്യാപകമായി സിഐടിയു സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായാണ് ഉപരോധ സമരം നടത്തിയത്. രാവിലെ ജോലിക്കെത്തിയ 16 ജീവനക്കാരെ ഓഫിസിനകത്ത് കയറ്റാതെയാണ് സമരം നടത്തിയത്.ഇതിനിടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ കാറിലെത്തിയിറങ്ങിയ ഉടന്‍ തന്നെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു. മുഖത്തും ശരീരത്തുമാണ് മാനേജര്‍ക്ക് അടിയേറ്റത്. തടസ്സം പിടിക്കാനെത്തിയ പോലിസുകാരെയും പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു.പിന്നീട് വളരെയധികം പരിശ്രമിച്ചാണ് മാനേജരെ പോലിസ് വാഹനത്തില്‍ കയറ്റി രക്ഷപെടുത്തിയത് .വാഹനത്തില്‍ കയറ്റുന്നതിനിടെയും മനേജര്‍ക്കെതിരെ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനോട്്          വളരെ മോശമായ രീതിയിലാണ് സിപിഎം പ്രവര്‍ത്തകര്‍ പെരുമാറിയത്.ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ പോലിസ് ഇടപെട്ടാണ് നിക്കിയത്.ഉപരോധം നടക്കുമെന്നറിഞ്ഞ് പോലിസ് രാവിലെ തന്നെ സ്ഥാപനത്തിനു സുരക്ഷ നല്‍കിയിരുന്നു.എന്നാല്‍ അക്രമം നടക്കുമെന്ന സൂചന ലഭിച്ചിട്ടുംകാര്യമായ സുരക്ഷ നല്‍കാന്‍ പോലിസ് തയ്യാറായില്ല.മര്‍ദനം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച  യുവാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭീഷണിയ്ക്ക് ഇരയായി. സംഘര്‍ഷത്തിനിടെ ജീവനക്കാരായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തു നിന്നു ഭയന്നു പിന്‍മാറി.ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നതുള്‍പ്പടെയുള്ള തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് സിഐടിയു സമരവുമായി രംഗത്തിറങ്ങിയത്.കഴിഞ്ഞ ദിവസം സിഐടിയുവും മുത്തൂറ്റ് മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day