|    Dec 11 Sun, 2016 3:52 am

മുതലമടയില്‍ വീണ്ടും മാലിന്യനിക്ഷേപം

Published : 28th October 2016 | Posted By: SMR

കൊല്ലങ്കോട്: മുതലമട പഞ്ചായത്തില്‍ വീണ്ടും മാലിന്യ നിക്ഷേപം. ഇതരജില്ലകളില്‍ നിന്നു മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ രാത്രികാലങ്ങളില്‍ മുതലമട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപം നടത്തി പോവുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി മുതലമട ആട്ടായാമ്പതിയില്‍ ലിങ്ക് കനാലിന്റെ വശങ്ങളിലായി പ്ലാസ്റ്റിക് മാലിന്യവും മറ്റിതര മാലിന്യവുമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മുതലമട പഞ്ചായത്തില്‍ ഇതര ജില്ലകളില്‍ നിന്നും മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ  കര്‍ശന നിലപാട് പഞ്ചായത്ത് ഭരണസമിതി എടുത്തതാണ്.  .ഇത് മറികടന്നാണ് കഴിഞ്ഞ ദിവസം മാലിന്യ നിക്ഷേപം നടത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ, വൈസ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കൃഷ്ണകുമാര്‍,മുംതാജ് ,രമ്യ അംഗങ്ങളായ താജുദ്ദീന്‍ ആര്‍  ബിജോയ് കോവളം അസ്സി  .സെക്രട്ടറി ഹരിദാസ് സ്ഥലം സന്ദര്‍ശിച്ചു. രാത്രി കാലപരിശോധന നടത്താന്‍ പോലിസിനെ നിര്‍ദ്ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക