|    Dec 8 Thu, 2016 7:52 pm

മുതലമടയില്‍ പെട്രോള്‍ ബോംബേറ്: രണ്ട്പേര്‍ കൂടി അറസ്റ്റില്‍

Published : 21st November 2016 | Posted By: SMR

കൊല്ലങ്കോട്: മുതലമട ആട്ടയാമ്പതി പരുത്തിക്കാട്‌മേട് പൂക്കച്ചവടക്കാരനായ സലിമിന്റെ വീടിന് നേരെ കഴിഞ്ഞ ചൊവാഴ്ച്ച രാത്രി പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേരെകൂടി കൊല്ലങ്കോട് പോലിസ് അറസ്റ്റു ചെയ്തു. മുതലമട ചുവട്ടുപാടം ഷൈജു (24),  മുതലമട പോത്തമ്പാടം ജയേഷ് (27) എന്നിവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ മുതലമട സ്വദേശികളായ ഇരട്ടപ്പൊറ്റ രാജേഷ് (24), ഗിരീഷ് (23) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകനായ സലീം പാര്‍ട്ടിവിട്ട് സി പി എമ്മില്‍ പോയതാണ് രാഷ്ട്രീയ വൈരാഗ്യത്തിന് കാരണമായി പറയുന്നത്. ബി ജെ പി മുതലമട പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കേസിലെ പ്രതികളാണ്. സംഭവത്തിലെ ബിജെപി മുതലമട പഞ്ചായത്ത് അംഗം ഒളിവിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day