|    Dec 6 Tue, 2016 5:38 pm
FLASH NEWS

മുട്ടാര്‍ പുഴ കലങ്ങിമറിഞ്ഞു; ഓക്‌സിജന്‍ ലഭിക്കാതെ മല്‍സ്യങ്ങള്‍

Published : 2nd November 2016 | Posted By: SMR

കളമശ്ശേരി: മുട്ടാര്‍ പുഴയിലേക്ക് ഒഴുകിയെത്തിയ മാലിന്യംമൂലം വെള്ളം കലങ്ങിമറിഞ്ഞു. ഓക്‌സിജന്‍ ലഭിക്കാതെ മല്‍സ്യങ്ങള്‍ പ്രാണവായുവിനായി പുഴയുടെ ഉപരിതലത്തിലെത്തി പിടഞ്ഞു. തൂമ്പുങ്കല്‍ തോട്ടില്‍നിന്നും ഒഴുകിയെത്തിയ മലിനജലമോ കക്കൂസ് മാലിന്യമോ ആയിരിക്കാം മുട്ടാര്‍പുഴയിലേക്ക് ഒഴുകിയെത്തിയതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. പെരിയാറിന്റെ മലിനീകരണത്തിനെതിരേ മലിനീകരണ നിയന്ത്രണബോര്‍ഡ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് ഒരുമാസത്തോളം പെരിയാറിലേക്ക് മാലിന്യങ്ങളും മറ്റും ഒഴുക്കിയിരുന്നില്ല. എന്നാല്‍ രണ്ടുദിവസമായി പെയ്ത മഴയില്‍ തൂമ്പുങ്കല്‍ തോട്ടില്‍നിന്നും ഒഴുകിയെത്തിയ മലിനജലം പുഴയിലേക്ക് ഒഴുകിയെത്തിയതായിരിക്കാം മുട്ടാര്‍പുഴ കലങ്ങാന്‍ ഇടയായതെന്ന് പറയുന്നു. അതേസമയം ഏലൂരില്‍ വ്യവസായ മലിനീകരണംമൂലം സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഏലൂര്‍ നിവാസികള്‍ക്ക് നല്‍കുന്ന സൗജന്യ കുടിവെള്ളത്തിലും ദുര്‍ഗന്ധമുണ്ടെന്ന് ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സിജി ബാബു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day