|    Dec 11 Sun, 2016 9:38 am

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകളുടെ നിരോധനംമൂലം സംസ്ഥാനത്തെ സഹകരണമേഖല നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വിളിച്ച നിയമസഭയാണ് പ്രധാനമന്ത്രിയെ കണ്ട് പരിഹാരമാര്‍ഗം തേടുന്നതിനായി സര്‍വകക്ഷിസംഘത്തെ അയക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള അനുവാദം ഈ സംഘത്തിന് നിഷേധിച്ചത് ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രശ്‌നത്തെപ്പറ്റിയുള്ള ആശങ്കകളും സംസ്ഥാനത്തെ 19 ദശലക്ഷത്തോളം വരുന്ന സഹകാരികളുടെയും ജനപ്രതിനിധികളുടെയും നിരാശയും അറിയിക്കുന്നതിനായാണ് ഈ കത്തെഴുതുന്നത്. കാര്‍ഷിക-ഗ്രാമീണ വായ്പാ സംവിധാനങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനും അങ്ങനെ സംസ്ഥാനത്തെ നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കാനും പുതിയ തീരുമാനം ഇടയാക്കും.
സമയബന്ധിതമായി സാമ്പത്തികകാര്യ വിവരങ്ങള്‍ ആര്‍ബിഐയെ അറിയിച്ച്, തികച്ചും സുതാര്യമായാണ് ജില്ലാ സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ആദായനികുതി അധികാരികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് വിവരങ്ങള്‍ ലഭ്യമാക്കും. സഹകരണ സംവിധാനത്തിലുള്ള, പ്രാഥമിക-ജില്ലാ സഹകരണ ബാങ്കുകള്‍ ഉള്‍െപ്പടെ, എല്ലാ അംഗങ്ങള്‍ക്കും കറന്‍സി പിന്‍വലിക്കാനുള്ള അവകാശം നല്‍കാനുള്ള തീരുമാനം ഈ സാഹചര്യത്തില്‍ എടുക്കേണ്ടതായുണ്ട്. മേല്‍സൂചിപ്പിച്ച കാര്യങ്ങള്‍ വിശദമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ബോധിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക