|    Dec 4 Sun, 2016 11:54 pm
FLASH NEWS

മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന് മന്ത്രി സുധാകരന്‍

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: മാവോവാദികളെ വെടിവച്ചതു മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നും അത് മുഖ്യമന്ത്രി അറിയേണ്ട ആവശ്യവുമില്ലെന്നും മന്ത്രി ജി സുധാകരന്‍. വെടിവയ്പും സര്‍ക്കാരും തമ്മില്‍ ബന്ധമില്ല. മാവോവാദികളെ വെടിവച്ചത് പോലിസാണെന്നും കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
മാവോവാദികള്‍ കൊല്ലപ്പെട്ടതിലെ ശരിയും തെറ്റുമൊന്നും പറയാന്‍ ഞാന്‍ ആളല്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും പറയാനുണ്ടെങ്കില്‍ മുഖ്യമന്ത്രി പറയും.
ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇങ്ങനെയൊക്ക ചെയ്യുന്നത് ശരിയോണോയെന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ല വെടിവച്ചതെന്നായിരുന്നു പ്രതികരണം. മാവോവാദികളോട്, രാജ്യത്ത് സിപിഎമ്മിനുള്ള നിലപാടുതന്നെയാണ് കേരളത്തിലും പാര്‍ട്ടിക്കുള്ളത്. കാനം രാജേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഭിപ്രായമാണ്. അതിനുള്ള അവകാശം അവര്‍ക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day