|    Dec 4 Sun, 2016 7:44 pm

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആധുനിക കെഎസ്ആര്‍ടിസി പിന്‍വലിച്ചു

Published : 4th November 2016 | Posted By: SMR

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിനു അനുവദിച്ചിരുന്ന പുതിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പിന്‍വലിച്ചു. തലശ്ശേരി-പിണറായി-പാറപ്രം വഴി കാഞ്ഞങ്ങാട് വരെയുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത് ഇക്കഴിഞ്ഞ ആഗസ്തിലാണ്. പിണറായി, പെരളശ്ശേരി ഹൈസ്‌കൂളുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യമില്ലാതെ സ്‌കൂളിലെത്താന്‍ 10 കിലോമീറ്ററോളം  നടക്കേണ്ടതിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് ഹൈഡ്രോളിക് ഡോര്‍ സംവിധാനമുള്ള ആധുനിക കെഎസ്ആര്‍ടിസി ബസ് അനുവദിച്ചത്.ഗതാഗത മന്ത്രിക്കു മുഖ്യമന്ത്രി നേരിട്ടു നിര്‍ദേശം നല്‍—കുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രസ്തുത ബസ്സിന്റെ സര്‍വീസ് പയ്യന്നൂര്‍ വരെയാക്കി ചുരുക്കി. ഇതുവഴി പ്രതിദിന വരുമാനത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു തുടങ്ങി. പ്രതിദിനം 10,000 രൂപ വരുമാനമില്ലാത്ത ബസ്സുകള്‍ നഷ്ടത്തിലാണെന്ന് പരിഗണിച്ച് സര്‍വീസ് ഒഴിവാക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ഉത്തരവ് രഹസ്യമായി ഡിപ്പോ ചുമതലയുള്ളവര്‍ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് പിണറായി-പാറപ്രം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസിയുടെ ആധുനിക ബസ് പിന്‍വലിച്ച് കാലപ്പഴക്കമുള്ള ബസ് സര്‍വീസിനെത്തിയത്. കാലപഴക്കമുള്ള ബസ് പലപ്പോഴും യന്ത്രത്തകരാറ് കാരണം സര്‍വീസ് മുടക്കുകയാണ്. പ്രതിദിന വരുമാനത്തില്‍ ബോധപൂര്‍വം കുറവ് വരുത്തി സര്‍വീസ് തന്നെ ഒഴിവാക്കാനാണു നീക്കമെന്നാണ് ആരോപണം. തലശ്ശേരി-പിണറായി-പാറപ്രം വഴി കാഞ്ഞങ്ങാട് വരെയുള്ള ബസ് ഉള്ളാള്‍ വരെ ദീര്‍ഘിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനിടെ റൂട്ടില്‍ നിന്നു പിന്‍വലിച്ച ബസ് വടകര-കുന്നുമ്മക്കര-പെരിങ്ങത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നതായാണു വിവരം. ഇതാവട്ടെ മുഖ്യമന്ത്രി അനുവദിച്ച പുതിയ സര്‍വീസെന്ന പേരിലാണ് സര്‍വീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day