|    Dec 10 Sat, 2016 12:23 pm

മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവിനെതിരേ വീണ്ടും അന്വേഷണം

Published : 7th November 2016 | Posted By: SMR

കൊച്ചി: മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണം തട്ടിയ കൊച്ചിയിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരേ വീണ്ടും അന്വേഷണം. ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പള്ളി സിദ്ദീഖിനെതിരേ കൊച്ചിയില്‍ ബാഗ് വേള്‍ഡ് എന്ന സ്ഥാപനം നടത്തുന്ന നിസാര്‍ മുഹമ്മദ് 2012ല്‍ നല്‍കിയ പരാതിയിലാണ് വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിദ്ദീഖ് പ്രതിയായ കേസ് അന്ന് പോലിസ് എഴുതിത്തള്ളിയിരുന്നു.
തലശ്ശേരിയില്‍ നിന്നെത്തി കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ബാഗ് കച്ചവടക്കാരനായ നിസാര്‍ മുഹമ്മദിനൊപ്പം ബിസിനസ് പങ്കാളിയായി കൂടിയ ശേഷമായിരുന്നു സിദ്ദീഖിന്റെ തട്ടിപ്പ്. പലപ്പോഴായി 30 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പാണ് സിദ്ദീഖ് നടത്തിയത്. 12 ലക്ഷത്തോളം രൂപ വില വരുന്ന ഓഫിസ് സാധനങ്ങളും തന്റെ പേരിലുള്ള രണ്ടു ചിട്ടികളും സിദ്ദീഖ് കൈക്കലാക്കിയതായി നിസാര്‍ മുഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ സിദ്ദീഖ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നും മര്‍ദനത്തില്‍ തന്റെ കര്‍ണപുടം തകര്‍ന്നതായും നിസാര്‍ മുഹമ്മദ് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
2012ലെ സംഭവങ്ങളുടെ പേരില്‍ അന്നു നല്‍കിയ പരാതി സിദ്ദീഖിനെ സഹായിക്കാനായി പോലിസിലെ ഒരു വിഭാഗം പൂഴ്ത്തുകയായിരുന്നുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. സിപിഎം നേതാക്കളും സഹായിച്ചില്ല. കോടിയേരി ബാലകൃഷ്ണനെയും അന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എം വി ഗോവിന്ദന്‍ മാസ്റ്ററെയും നേരിട്ടു കണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇവര്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നു പറഞ്ഞെങ്കിലും താഴേത്തട്ടിലുള്ള നേതാക്കള്‍ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നും നിസാര്‍ ആരോപിച്ചു.
പോലിസില്‍ തനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്നും പരാതി നല്‍കിയിട്ടും കാര്യമില്ലെന്നും സിദ്ദീഖ് പറഞ്ഞിരുന്നു. സിദ്ദീഖിനെതിരേ നിസാര്‍ മുഹമ്മദ് നല്‍കിയ പരാതി ബോധ്യപ്പെട്ട പോലിസ് സിദ്ദീഖിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് എഴുതിത്തള്ളുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day