|    Dec 11 Sun, 2016 7:16 pm
FLASH NEWS

മുഖത്ത് വിഷവാതകം സ്‌പ്രേ ചെയ്ത് സ്വര്‍ണവും പണവും കവര്‍ന്നു

Published : 25th November 2016 | Posted By: SMR

പത്തനംതിട്ട: മുഖത്ത് വിഷവാതകം സ്‌പ്രേ ചെയ്ത്  ഒന്നര പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പ്രമാടം വട്ടക്കുളഞ്ഞിതൂമ്പുങ്കല്‍ വീട്ടില്‍ ഏബ്രഹാമിന്റെ (80) വീട്ടില്‍ നിന്നാണ് ആഭരണങ്ങളും പണവും കവര്‍ന്നത്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. വീടിന്റെവരാന്തയില്‍ വിശ്രമിക്കുകയായിരുന്ന ഏബ്രഹാമിന്റെഅരികിലെത്തിയ വെളുത്ത് മെലിഞ്ഞ സ്ത്രീയാണ് മയക്കുമരുന്ന് സ്‌പ്രേ ചെയ്തതെന്നു പറയുന്നു. ഭിക്ഷാടകയായി എത്തിയ സ്ത്രീ കേള്‍വിക്കുറവുള്ള ഏബ്രഹാമിന്റെ അരികിലെത്തി ഭിക്ഷ ആവശ്യപ്പെടുന്നതിനിടെയാണ് മുഖത്ത് സ്‌പ്രേ ചെയ്തത്. തുടര്‍ന്ന് മയങ്ങിവീണ ഏബ്രഹാമിനെ മാറ്റി കിടത്തിയശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും അരപ്പവന്റെ മോതിരവും പണവും കവരുകയായിരുന്നു. വീട്ടിലുള്ളവര്‍ മടങ്ങിയെത്തിയപ്പോള്‍ ബോധരഹിതനായി കണ്ട ഏബ്രഹാമിനു പ്രാഥമിക ശുശ്രൂഷ നല്‍കിയപ്പോഴാണ് കവര്‍ച്ച പുറത്തറിയുന്നത്. അഞ്ചരയടിയോളം ഉയരമുള്ള സ്ത്രീയാണ് മോഷണത്തിനെത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോന്നി പോലിസ് തെലുങ്ക് സംസാരിക്കുന്ന മൂന്നു സ്ത്രീകളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഇതേ ഭാഗത്ത് നാടോടി സംഘത്തെ കണ്ടിരുന്നതായും നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.ഏബ്രഹാമിന്റെ മുഖത്ത് സ്‌പ്രേ ചെയ്ത ദ്രാവകം എന്താണെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക