|    Dec 3 Sat, 2016 5:53 am
FLASH NEWS

മുക്കൂട്ടുതറയില്‍ ബിപിഎല്‍ ലിസ്റ്റില്‍ അനര്‍ഹരെന്ന്

Published : 26th October 2016 | Posted By: SMR

എരുമേലി: റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പരാതികളുടെ പ്രളയം. മുക്കൂട്ടുതറ മേഖലയിലെ സ്വകാര്യ തോട്ടം ഉടമയും, ഇരുനിലവീടും കടയുമുള്ളയാള്‍ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്നാണ് ഒരു പരാതി. ഇതേ കടയിലെ കാര്‍ഡുടമയും വാടകയ്ക്ക് താമസിക്കുന്നതുമായ അര്‍ബുദ രോഗിയുടെ പേര് എപിഎല്‍ ലിസ്റ്റിലാണ് ഉള്ളത്. മുക്കൂട്ടുതറ മേഖലയിലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. പതിറ്റാണ്ടുകാലം ദാരിദ്രരേഖയില്‍ കഴിയുന്ന പിന്നോക്ക വിഭാഗത്തില്‍പെട്ട പലരും പുതിയ പട്ടിക എത്തിയപ്പോള്‍ ദാരിദ്രരേഖയുടെ മുകളിലായ സ്ഥിതിയിലാണ്. വാഹനങ്ങളും, സാമ്പത്തിക അഭിവൃദ്ധിയും ഉള്ളവര്‍ ബിപിഎല്ലിലാവാന്‍ ആഗ്രഹിക്കാറില്ല. കൃത്യമായ വിവരങ്ങളാണ് ഇവരില്‍ മിക്കവരും നല്‍കാറുള്ളത്. എന്നാല്‍ ഇവരില്‍ പലരും ദാരിദ്രരേഖയ്ക്ക് താഴെയായത് വിവരശേഖരണത്തിലുണ്ടായ അപാകതയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പട്ടിക സംബന്ധിച്ച പരാതികള്‍ അറിയിക്കാനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day