|    Dec 9 Fri, 2016 9:22 am
FLASH NEWS

മുക്കത്ത് നാലു മണിക്ക് ബാങ്കുകള്‍ പ്രവൃത്തി നിര്‍ത്തി; പ്രതിഷേധം

Published : 11th November 2016 | Posted By: SMR

മുക്കം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ജനങ്ങളാകെ ആശങ്കയോടെ നെട്ടോട്ടമോടുമ്പോള്‍ മുക്കത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി ബാങ്ക് ജീവനക്കാരുടെ നീക്കം.ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനായി ശനി, ഞായര്‍ ദിവസങ്ങളിള്‍ പ്രവര്‍ത്തിക്കണമെന്നും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ 6 മണി വരെ പ്രവര്‍ത്തിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശമുളളപ്പോഴാണ് മുക്കത്ത് കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ നാല് മണിയോടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ സമയം നൂറു കണക്കിന് ആളുകളാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പണം തീര്‍ന്നെന്ന് പറഞ്ഞ് ബാങ്കധികൃതര്‍ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. ഇതോടെ ഇടപാടുകാര്‍ പ്രതിഷേധിച്ചങ്കിലും അധികൃതര്‍ വഴങ്ങിയില്ല. നാട്ടുകാര്‍ മാധ്യമ പ്രവര്‍ത്തകരെ വിവരമറിയിച്ചതോടെ മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തി. മാധ്യമ പ്രവര്‍ത്തകനായ മുക്കം ബാലകൃഷ്ണന്‍ പ്രദേശിക ചാനല്‍ കാമറാമാന്‍മാരായ ജി എന്‍ ആസാദ്, റഫീഖ് തോട്ടുമുക്കം എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.  ഇതോടെ അവിടെയുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി 6 വരെ ഇടപാട് നടത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day