|    Dec 5 Mon, 2016 8:04 pm
FLASH NEWS

മുകേഷ് ജയിന്‍ വിളികേട്ടില്ല: പരുന്ത് പട്ടച്ചരടില്‍ കുരുങ്ങിയിട്ട് അഞ്ചു നാള്‍

Published : 4th November 2016 | Posted By: SMR

മട്ടാഞ്ചേരി: പക്ഷികളുടെ സംരക്ഷകനായ മുകേഷ് ജയിന്‍ ഇത്തവണ നാട്ടുകാരുടെ വിളിക്ക് ചെവികൊടുത്തില്ല. ചക്കിപ്പരുന്ത് പട്ടച്ചരടില്‍ കുരുങ്ങിയിട്ട് ഇന്നേക്ക് അഞ്ചു നാള്‍. കൊച്ചി ആനവാതിലിനു സമീപം പഴയന്നൂര്‍ ക്ഷേത്രത്തിന്റെ ചുറ്റുവളപ്പിലെ ചില്ലി തെങ്ങില്‍ ഉടക്കിയ പട്ടച്ചരടിലാണ് കഴിഞ്ഞ അഞ്ചു ദിവസമായി ഒരു പരുന്ത് ജീവനായി കേഴുന്നത്. പക്ഷികള്‍ക്ക് അപകടം പിണഞ്ഞാല്‍ ഓടിയെത്തി അവയെ രക്ഷപെടുത്തി വിടുകയെന്നുള്ളത് മുകേഷ് വ്രതമാക്കി ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ 19ന് ഒരു പരുന്തിനെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയില്‍ മുകേഷിന്റെ സഹായിയും ഉറ്റ മിത്രവുമായ കുമാര്‍ കുളത്തില്‍ വീണ പരുന്തിനെ രക്ഷപെടുത്തുന്നതിനിടയില്‍ മുങ്ങി മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അപകടം പിണയുന്ന ഒരു പക്ഷികളെയും രക്ഷപെടുത്തുകയില്ലെന്ന് അല്‍പം വേദനയോടുകൂടിയാണെങ്കിലും തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ 1500 ഓളം പറവകള്‍ ഇത്തരത്തില്‍ മുകേഷ് ജയിന്റെ ഇടപെടല്‍ മൂലം രക്ഷപെട്ടിട്ടുണ്ട്. നൈലോണ്‍ പട്ടച്ചരടിന്റെ ദുരുപയോഗത്തിനെതിരേ വ്യാപക പ്രചാരണവും മുകേഷ് നടത്തിവരികയാണ്. പരുന്തിനെ രക്ഷപെടുത്താന്‍ പലരും പല തവണ തന്നെ വിളിച്ചു. പക്ഷെ അല്‍പം വേദനിച്ചിട്ടാണെങ്കിലും ഞാന്‍ ഇതില്‍നിന്നും പിന്തിരിയുകയാണെന്ന് മുകേഷ് പറഞ്ഞു. ആരെയെങ്കിലും ഈ പറവയുടെ ജീവന്‍ രക്ഷപെടുത്താന്‍ നിയോഗിച്ചിട്ടുണ്ടാവും. മുകേഷിന്റെ വാക്കുകളില്‍ പ്രാര്‍ത്ഥനാ പൂര്‍വമായ പ്രത്യാശ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day