|    Dec 4 Sun, 2016 5:16 am
FLASH NEWS

മീനങ്ങാടി പള്ളിപ്പെരുന്നാള്‍:സ്വാഗതസംഘം രൂപീകരിച്ചു

Published : 31st October 2016 | Posted By: SMR

മീനങ്ങാടി: സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പെരുന്നാള്‍ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. വികാരി  ജോര്‍ജ് മനയത്ത് കോര്‍ എപിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് രക്ഷാധികാരിയായും ജോര്‍ജ് മനയത്ത് കോര്‍ എപിസ്‌കോപ്പ ചെയര്‍മാനായും ഫാ. ബേബി പൗലോസ് ഓലിക്കല്‍, ഫാ. കെന്നി ജോണ്‍ മാരിയില്‍, ഫാ. ഷിന്‍സണ്‍  മത്തോക്കില്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും ട്രസ്റ്റി സാബു നീറ്റുംകര ജനറല്‍ കണ്‍വീനറായുമുള്ള 251 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. പെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി ഇടവകയിലെ കുടുംബ യൂനിറ്റുകളുടെ സംഗമവും വിവിധ കലാ-കായിക മല്‍സരങ്ങളും നടത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day