|    Dec 3 Sat, 2016 9:10 pm
FLASH NEWS

മിഷേല്‍ ഓണ്‍ ലബ്‌നാന്‍ പ്രസിഡന്റ്

Published : 1st November 2016 | Posted By: SMR

ബെയ്‌റൂത്ത്: ലബ്‌നാനില്‍ മുന്‍ ജനറല്‍ മിഷേല്‍ ഓണിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രണ്ടു വര്‍ഷത്തോളമായി നിലനില്‍ക്കുന്ന ഭരണസ്തംഭനത്തിന് അറുതി വരുത്തിയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇറാന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള ഹിസ്ബുല്ല പ്രസ്ഥാനവുമായി സഖ്യമുള്ളയാളാണ് മാരോനിറ്റ് ക്രിസ്ത്യാനിയായ ഓണ്‍. 128 അംഗ പാര്‍ലമെന്റില്‍ 83 വോട്ടുകളോടെയാണ് 46ാമത് പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
ഈമാസം ആദ്യം വരെ എതിര്‍വിഭാഗമായ സഅദ് ഹരീരിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്വര്‍ മൂവ്‌മെന്റ് ഓണിനെ തിരഞ്ഞെടുക്കുന്നതിന് എതിരായിരുന്നു. സിറിയയില്‍ ബശ്ശാറുല്‍ അസദിനെ പിന്തുണച്ച് വിമതര്‍ക്കെതിരേ ആക്രമണം നടത്തുന്നതില്‍ മുഖ്യകക്ഷിയാണ് ഹിസ്ബുല്ല. സിറിയന്‍ സര്‍ക്കാരിന്റെ മുഖ്യവിമര്‍ശകനും ഹിസ്ബുല്ലയുടെ എതിരാളിയായ സുന്നി നേതാവുമായ സഅദ് ഹരീരി തന്നെയാണ് അപ്രതീക്ഷിതമായി ഓണിനെ നിര്‍ദേശിച്ചത്. 2014ല്‍ മിഷേല്‍ സ്‌ലെയ്മാന്റെ കാലാവധി കഴിഞ്ഞതിനു ശേഷം ലബ്‌നാനിലെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ 45 തവണ ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ലബ്‌നാനിലെ നിയമപ്രകാരം പ്രസിഡന്റ് മാരോനിറ്റ് ക്രിസ്ത്യാനിയും പ്രധാനമന്ത്രി സുന്നി മുസ്‌ലിമും പാര്‍ലമെന്റ് സ്പീക്കര്‍ ശിയാ മുസ്‌ലിമും ആയിരിക്കണമെന്നാണ്.
ഹരീരിയെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഓണ്‍ നിര്‍ദേശിക്കുമെന്നും സൂചനയുണ്ട്. അതേസമയം, ഓണിനെ പ്രസിഡന്റാക്കിയത് രാഷ്ട്രീയഭിന്നതകളുണ്ടാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day