|    Dec 2 Fri, 2016 11:30 pm
FLASH NEWS

മിഷേലിനെതിരേ വംശീയ അധിക്ഷേപം: ക്ലേ നഗര മേയര്‍ രാജിവച്ചു

Published : 17th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച മേയര്‍ രാജിവച്ചു. പശ്ചിമ വെര്‍ജീനിയയിലെ ക്ലേ നഗരത്തിലെ മേയര്‍ ബെവര്‍ലി വെയ്‌ലിങ്‌സാണ് കനത്ത പ്രതിഷേധത്തിനൊടുവില്‍ സ്ഥാനം രാജിവച്ചത്.
വെര്‍ജീനിയ ഡെവലപ്‌മെന്റ് ഗ്രൂപ്പ് ഡയറക്ടര്‍ പമേല റോംസെ ടെയ്‌ലര്‍ മിഷേല്‍ ഒബാമയെ ഹൈ ഹീല്‍ ഇട്ട കുരങ്ങ് എന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിന് ബെവര്‍ലി വെയ്‌ലിംഗ്‌സ് പിന്തുണയുമായെത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു മിഷേലിനെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്.
സുന്ദരിയായ പ്രഥമ വനിതയെ വൈറ്റ് ഹൗസില്‍ കാണുന്നത് സന്തോഷമുള്ള കാര്യമാണ്. ഹീല്‍ ചെരുപ്പ് ധരിച്ച കുരങ്ങിനെ കണ്ടു മടുത്തു എന്നാണ് പമേല തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. എന്നാല്‍, പോസ്റ്റിനെതിരേ പ്രതിഷേധം രൂക്ഷമായതോടെ ഇരുവരും പോസ്റ്റ് പിന്‍വലിച്ചു. തങ്ങള്‍ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുകൊണ്ട് ഇരുവരും ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. ഇരുവര്‍ക്കുമെതിരേ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. ‘
യുഎസ് പ്രഥമ വനിതയെ ആക്ഷേപിച്ച ഇരുവരെയും പുറത്താക്കണമെന്ന് നിരവധി പേര്‍ ആവശ്യമുയര്‍ത്തി. ഇരുവരുടെയും രാജിയാവശ്യപ്പെട്ടുള്ള പരാതിയില്‍ 14,000 പേരാണ് ഒപ്പ്‌വച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day