|    Dec 8 Thu, 2016 5:39 am
FLASH NEWS

മിശ്രവിവാഹത്തിന്റെ പേരില്‍ പിരിച്ചുവിട്ട അധ്യാപികയെ തിരിച്ചെടുക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍

Published : 2nd November 2016 | Posted By: Navas Ali kn

sarannya

മിശ്രവിവാഹത്തിന്റെ പേരില്‍ അധ്യാപികയെ പിരിച്ചു വിട്ട തീരുമാനം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിഷേധങ്ങളെ തുടര്‍ന്ന് തിരുത്തി. ചെറുതുരുത്തി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂളിലെ അധ്യാപികയായ കെ വി ശരണ്യയെ പുറത്താക്കിയ നടപടിയാണ് മാനേജ്‌മെന്റ് ഒഴിവാക്കിയത്. ശനിയാഴ്ചയാണ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഹാരിസും ശരണ്യയും വിവാഹിതരായത്. മിശ്ര വിവാഹത്തീലൂടെ അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് പറഞ്ഞാണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയത്.
മാനേജ്‌മെന്റ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വ്യാപക  പ്രതിഷേധമുയര്‍ന്നിരുന്നു. തന്നെ തിരിച്ചെടുത്തുവെങ്കിലും ഈ സ്‌കൂളില്‍ ജോലി ചെയ്യില്ലെന്ന തീരുമാനത്തിലാണ് ശരണ്യ. ശരണ്യയെ മാനസികമായി തകര്‍ക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചതെന്നും തിരിച്ചുപോയാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ആശങ്കയുണ്ടെന്നും മുഹമ്മദ് ഹാരിസ് പറഞ്ഞു.
കൂനത്തറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്ന ശരണ്യയും മുഹമ്മദ് ഹാരിസും രണ്ടു വീട്ടുകാരും എതിര്‍ത്തതോടെയാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. ശനിയാഴ്ച്ച വൈകീട്ട് വാണിയംകുളത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍  വെച്ചായിരുന്നു വിവാഹം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 821 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day