|    Dec 7 Wed, 2016 7:52 pm
FLASH NEWS

മില്ലുടമകള്‍ നെല്ല് സംഭരണം വൈകിക്കുന്നതായി കര്‍ഷകരുടെ പരാതി

Published : 31st October 2016 | Posted By: SMR

അമ്പലപ്പുഴ: ഇലപ്പുള്ളി രോഗം ബാധിക്കാത്ത പാടശേഖരങ്ങളിലും രോഗത്തിന്റെ പേര് പറഞ്ഞ് മില്ലുടമകള്‍ നെല്ല് സംഭരണം വൈകിക്കുന്നതായി കര്‍ഷകരുടെ പരാതി. പുറക്കാട് കരിനില മേഖലയിലെ കൃഷിത്തോട്ടം, ഇല്ലിച്ചിറ, ഗ്രേസിങ് ബ്ലോക്ക് പാടശേഖരങ്ങളിലെ 500ഓളം കര്‍ഷകരാണ് നെല്ല് സംഭരണം വൈകുന്നത് മൂലം ദുരിതമനുഭവിക്കുന്നത്. പുറക്കാട് നാലുചിറ വടക്ക്, നാലുചിറ വടക്ക് പടിഞ്ഞാറ് എന്നീ പാടശേഖരങ്ങളില്‍ മാത്രമാണ് ഇലപ്പുള്ളി രോഗം ബാധിച്ച് കൃഷി നശിച്ചത്. എന്നാല്‍ ഈ രോഗത്തിന്റെ പേര് പറഞ്ഞ് രോഗം ബാധിക്കാത്ത മറ്റ് പാടശേഖരങ്ങളില്‍ കൊയ്‌തെടുത്ത നെല്ലിന് 15 കിലോ വരെ കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ ഈര്‍പ്പം ഉണ്ടായിട്ടുപോലും നാലോ അഞ്ചോ കിലോ കിഴിവ് നെല്ലാണ് കര്‍ഷകര്‍ നല്‍കിയത്. എന്നാല്‍ ഇത്തവണ മഴ ലഭിക്കാത്തതിനാല്‍ കരിനിലങ്ങളില്‍ നെല്ലിന് യാതൊരു ജലാംശവുമില്ല. ഏക്കറിന് ശരാശരി രണ്ടര ക്വിന്റല്‍ നെല്ലും ലഭിച്ചു. ഈ മാസം 19നാണ് ഈ പാടശേഖരങ്ങളില്‍ കൊയ്ത്താരംഭിച്ചത്. കൊയ്ത്ത് പൂര്‍ത്തിയാക്കി നെല്ല് പാടവരമ്പത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇനി മഴ പെയ്താല്‍ നെല്ലെല്ലാം നശിക്കും. ഏക്കറിന് 25,000 രൂപ വരെ ചെലവിട്ടാണ് കര്‍ഷകര്‍ കൃഷി നടത്തിയത്. ഇത് കൂടാതെ കൊയ്ത്ത് യന്ത്രത്തിന് മണിക്കൂറില്‍ 1950 രൂപയുംനല്‍കി. കൊയ്‌തെടുത്ത ഏകദേശം 2,500 ക്വിന്റല്‍ നെല്ലാണ് പാടവരമ്പത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഇനി 2500 ഓളം ക്വിന്റല്‍ നെല്ല് കൊയ്യാനുണ്ട്. മില്ലുടമകള്‍ വാശി പിടിച്ചാല്‍ നെല്ല് നല്‍കാതെ തങ്ങള്‍ ആ തമഹത്യ ചെയ്യുമെന്ന നിലപാടിലാണ് കര്‍ഷകര്‍.പല കര്‍ഷകരും ബാങ്ക് വായ്പയെടുത്തും പണം കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചുമാണ് കൃഷി നടത്തിയത്. മില്ലുടമകള്‍ ആവശ്യപ്പെടുന്ന കിഴിവ് നല്‍കിയാലും ചുമട്ടുകൂലി ക്വിന്റലിന് 70 രൂപ വീതം നല്‍കണം. കൂടാതെ കടത്തുകൂലി 70രൂപയും  വാരുകൂലി 30 രൂപയും ഓരോ ക്വിന്റലിനും   നല്‍കണം  മില്ലുടമകളുടെ കടുംപിടുത്തം മൂലം കര്‍ഷകരുടെ മാസങ്ങളായുള്ള അദ്ധ്വാനം പാഴാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ മില്ലുടമകളെ കൊണ്ട് നെല്ലെടുപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day