|    Dec 5 Mon, 2016 7:53 am

മിന്നല്‍ പണിമുടക്ക്: ഹാര്‍ബര്‍ സ്തംഭിച്ചു

Published : 3rd November 2016 | Posted By: SMR

വൈപ്പിന്‍: മുനമ്പം മാതൃകാ ഹാര്‍ബറിലും മിനി ഹാര്‍ബറിലും മല്‍സ്യ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള തര്‍ക്കത്തില്‍ ഹാര്‍ബര്‍ സ്തംഭിച്ചു. ഇന്ന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെ തൊഴിലാളികള്‍ ഇന്നലെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചതോടെയാണ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭിച്ചത്. കയറ്റിറക്ക് തൊഴിലാളികള്‍ക്ക് മല്‍സ്യത്തിന്റെ തൂക്കം അനുസരിച്ചാണ് കൂലി. ചെറിയ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാക്കിയാണ് മല്‍സ്യം വാഹനങ്ങളിലേക്ക് കയറ്റുന്നത്. ഒരു കണ്ടെയ്‌നറില്‍ മല്‍സ്യം നിറച്ച് തൂക്കുമ്പോള്‍ 46 കിലോയോളം തൂക്കം വരും. കണക്കില്‍ കണ്ടെയ്‌നറിന്റെ അഞ്ചു കിലോ കുറച്ച് തൂക്കം എഴുതുകയുമായിരുന്നു പതിവ്. എന്നാല്‍ ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് ഒരു യൂനിയന്‍ തര്‍ക്കം ഉന്നയിച്ചു. കണ്ടെയ്‌നറിനു മൂന്നു കിലോ തൂക്കമേയുള്ളെന്നും മൊത്തം തൂക്കത്തില്‍ മൂന്നു കിലോവച്ച് കുറക്കാന്‍ പാടുള്ളുവെന്നും ഈ യൂനിയന്‍ തര്‍ക്കമുന്നയിച്ചു. കച്ചവടക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഇതേ തുടര്‍ന്നാണ് ഇന്നലെ യൂനിയനുകള്‍ സംയുക്തമായി മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഇതേ തുടര്‍ന്ന് മല്‍സ്യവുമായി ഹാര്‍ബറില്‍ എത്തിയ ബോട്ടുകളില്‍ ഭൂരിഭാഗവും മുട്ടം, മുരുക്കുംപാടം, കാളമുക്ക്, കൊല്ലം, തോപ്പുംപടി ഹാര്‍ബറുകളിലേക്ക് പോയി. രണ്ട് ഹാര്‍ബറുകളിലേയും തര്‍ക്കം തീരാതെ ഇവര്‍ ഇനി മുനമ്പത്തേക്ക് തിരിച്ചു വരില്ല. ഹാര്‍ബറുകള്‍ സ്തംഭിച്ചതോടെ മുനമ്പത്തെ മല്‍സ്യബന്ധന അനുബന്ധമേഖല ആകെ സ്തംഭിച്ചു. ഈ സാഹചര്യത്തില്‍ ഇന്ന്  ഉച്ച കഴിഞ്ഞ് രണ്ടിനു തരകന്‍സ് അസോസിയേഷന്‍ ഹാളില്‍ വച്ചിരിക്കുന്ന ചര്‍ച്ച നടക്കുമോയെന്ന് സംശയമുണ്ട്. പ്രശ്‌നത്തില്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്ന് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി പി ഗിരീഷ് ആവശ്യപ്പെട്ടു. ഇതിനിടെ ഹാര്‍ബറിലെ തര്‍ക്കങ്ങള്‍ തീരാതെ മല്‍സ്യം വാങ്ങണ്ടയെന്നാണ് കച്ചവടക്കാരുടെ സംഘടനയായ സീ ഫുഡ് ഡീലേഴ്‌സ് ഓര്‍ഗനൈസേഷന്റെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day