|    Dec 3 Sat, 2016 12:18 pm
FLASH NEWS

മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യ ഭീഷണി

Published : 27th October 2016 | Posted By: SMR

പെരുമ്പാവൂര്‍: മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യ ഭീഷണി.പെരുമ്പാവൂര്‍ മിനി സിവില്‍സ്റ്റേഷനു മുന്നിലെ മൂന്നുനില കെട്ടിടത്തിനു മു—കളില്‍ കയറി യുവതി ആത്മഹത്യ ഭീഷണിമുഴക്കി. പട്ടയ സംബന്ധമായ പ്രശ്‌നം പരിഹരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്്ക്ക് 12 മണിയോടെയാണ് സംഭവം. അല്ലപ്ര തോട്ടപ്പാടം പട്ടരുമടം വീട്ടില്‍ കബീറിന്റെ ഭാര്യ ലൈലയാണ് അരമണിക്കൂറോളം ആളുകളെ പരിദ്രാന്തിയിലാഴ്ത്തിയത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി ലൈലയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെയും മൂന്ന് കുട്ടികളെയും ഉമ്മയെയും താഴെനിര്‍ത്തിയ ശേഷമായിരുന്നു ലൈല സമീപത്തെ കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറിയത്.  1979ല്‍ ലൈയുടെ പിതാവിന്റെ പേരില്‍ പട്ടയം ലഭിച്ച അറക്കപ്പടിയിലുള്ള 50 സെന്റ് സ്ഥലം പോക്കുവരവ് ചെയ്തുനല്‍കാന്‍ താലൂക്ക് അധികാരികള്‍ വിസമ്മതിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷമായി ലൈലയും കുടുംബവും താലൂക്കോഫിസില്‍ കയറിയിറങ്ങുന്നു. പ്രശ്‌നം പരിഹരിച്ചുനല്‍കുന്നതിന് മുന്‍പുണ്ടായിരുന്ന സര്‍വയറും തഹസീല്‍ദാറും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി ഇവര്‍ പറയുന്നു. ഇത് നല്‍കാത്തതിനാലാണ് തങ്ങളുടെ സ്ഥലം പോക്കുവരവ് ചെയ്ത് നല്‍കാത്തത് എന്നാണ് ലൈല പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day