|    Oct 25 Tue, 2016 2:10 pm
FLASH NEWS
Home   >  Sports  >  Cricket  >  

മിച്ചെല്‍ ജോണ്‍സന്‍ കളി നിര്‍ത്തി

Published : 18th November 2015 | Posted By: G.A.G

പെര്‍ത്ത്: ആസ്‌ത്രേലിയയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരിലൊരാ ളായ മിച്ചെല്‍ ജോണ്‍സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്നലെ സമാപിച്ച ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനു ശേഷമാണ് താരം കളി നി ര്‍ത്തുന്നതായി അറിയിച്ചത്. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും ഇനി താന്‍ കളിക്കില്ലെന്ന് 34കാരനായ ജോണ്‍സന്‍ വ്യക്തമാക്കി. ടെസ്റ്റില്‍ ഓസീസിനായി ഏറ്റവുമധികം വിക്കറ്റ് പിഴുത നാലാമ ത്തെ ബൗളര്‍ കൂടിയാണ് അദ്ദേഹം. 73 ടെസ്റ്റുകളില്‍ നിന്ന് 28.40 ശരാശരിയി ല്‍ 313 വിക്കറ്റുകളാണ് ജോണ്‍സ ന്‍ പിഴുതത്.

ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ (708), ഗ്ലെന്‍ മഗ്രാത്ത് (563), ഡെന്നിസ് ലില്ലി (355) എന്നിവര്‍ മാത്രമാണ് ജോണ്‍സനു മുന്നിലുള്ളത്. ടെസ്റ്റ് മല്‍സരങ്ങളില്‍ ബാറ്റിങിലും താരം തിളങ്ങിയിട്ടുണ്ട്. 58.36 സ്‌ട്രൈക്ക്‌റേറ്റില്‍ 2065 റണ്‍സ് നേടിയ ജോ ണ്‍സന്റെ പേരില്‍ ഒരു ടെസ്റ്റ് സെഞ്ച്വറിയും 11 അര്‍ധസെഞ്ച്വറികളുമുണ്ട്. ഇതാണ് കളി മതിയാക്കാനുള്ള ഉചിതമായ സമയമെന്ന് ജോണ്‍സന്‍ പറഞ്ഞു. ”മികച്ച ഒരു കരിയര്‍ പടുത്തുയര്‍ത്താന്‍ എനിക്കു ഭാഗ്യം ലഭിച്ചു. രാജ്യത്തിനായി കളിച്ച ഓരോ നിമിഷവും ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. മികച്ചൊരു യാത്രയ്ക്ക് ഇപ്പോള്‍ അന്ത്യമായിരിക്കുന്നു. ജന്‍മനാടായ പെര്‍ത്തിലെ വാക്കയില്‍ വച്ചുതന്നെ വിരമിക്കാന്‍ സാധിച്ചതില്‍ കൂടുതല്‍ സന്തോഷമുണ്ട്”- താരം മനസ്സ് തുറന്നു.

”ഏറെ ആലോചിച്ച ശേഷമാണ് വിരമിക്കാനുള്ള തീരുമാനമെടുത്തത്. ഒരേ നിലവാരത്തില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ കളിക്കാന്‍ സാധിക്കുമോയെന്ന സംശയവും വിരമിക്കാന്‍ പ്രേരിപ്പിച്ചു. എന്റെ കരിയറില്‍ നിരവധി ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിട്ടു ണ്ട്. എന്നാല്‍ കഴിവിന്റെ പരമാവധി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്”- ജോണ്‍സന്‍ വിശദമാക്കി.ഓസീസിന്റെ മുഖ്യ എതിരാളികളായ ഇംഗ്ലണ്ടിനെതിരേയാണ് പേസറുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കണ്ടിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരേ കേവലം 19 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റുകള്‍ ജോണ്‍സന്‍ കടപുഴക്കിയിട്ടുണ്ട്. 2013- 14 സീസണിലെ ആഷസ് ഓസീസ് 5-0ന് തൂത്തുവാരിയപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു താരം.

13.97 ശരാശരിയില്‍ പരമ്പരയില്‍ 37 വിക്കറ്റുകളാണ് ജോണ്‍സന്‍ പിഴുതത്.ടെസ്റ്റ് സമനിലയില്‍പെര്‍ത്ത്: റണ്‍മഴ കണ്ട ആസ്‌ത്രേലിയ-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് സമനിലയില്‍ കലാശിച്ചു. രണ്ടാമിന്നിങ്‌സില്‍ 321 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കിവീസ് രണ്ടു വിക്കറ്റിന് 104 റണ്‍സെടുത്തു നില്‍ക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു.രണ്ടു വിക്കറ്റിന് 258 റണ്‍സെന്ന നിലയില്‍ ഇന്നലെ രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ച ഓസീസ് 7 വിക്കറ്റിന് 385ല്‍ ഡിക്ലയര്‍ ചെയ്തു. കരിയറിലെ അവസാന ടെസ്റ്റ് കളിച്ച മിച്ചെല്‍ ജോണ്‍സന്‍ 29 റണ്‍സെടുത്ത് പുറത്തായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
ALSO READ rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day