|    Dec 9 Fri, 2016 3:05 pm
FLASH NEWS

മാവോവാദി സാന്നിധ്യം: വനമേഖലകളില്‍ നിരീക്ഷണം ശക്തമാക്കി

Published : 29th November 2016 | Posted By: SMR

പേരാമ്പ്ര: മാവോവാദി സാന്നിധ്യമുണ്ടാവാന്‍ സാധ്യതയുള്ള കിഴക്കന്‍ മലയോര മേഖലയില്‍ പോലിസും വനപാലകരും നിരീക്ഷണം ശക്തമാക്കി. പെരുവണ്ണാമൂഴി വനമേഖലയില്‍ പെട്ട കക്കയം, ചെമ്പനോട, പൂഴിത്തോട്, എസ്റ്റേറ്റ് മേഖല, മുതുകാട്, ചെങ്കോട്ടക്കൊല്ലി പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് നിരീക്ഷണം നടക്കുന്നത്. അടിയന്തരാവസ്ഥ കാലത്തെ കക്കയം ക്യാംപ് ഉള്‍പ്പെടുന്ന പ്രദേശത്തും കുറ്റിയാടി ഇറിഗേഷന്‍ പദ്ധതി ഉള്‍പ്പെടുന്ന പെരുവണ്ണാമൂഴിയിലും മാവോവാദികള്‍ പ്രത്യാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തെ ഈ ഭാഗങ്ങളില്‍ മാവോവാദി സാന്നിധ്യമറിയിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും ലഘുലേഖകളും പരിഗണിച്ചാണ് നീരീക്ഷണമെന്നാണ് അറിയുന്നത്. പോലിസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചന ലഭിച്ച സാഹചര്യത്തിലാണ് നാല് മാസം മുമ്പ് പെരുവണ്ണാമൂഴി സ്റ്റേഷന്‍ പന്തിരിക്കരയിലെ താല്‍ക്കാലിക വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് പോലിസും തണ്ടര്‍ബോള്‍ട്ടും മുതുകാട് വനമേഖലയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍, അപരിചിതരായ ആരെയും കണ്ടെത്താനായില്ല. മാവോവാദികളെ നേരിടാന്‍ വരുന്ന പോലിസ് സേന മൂലം വേട്ടയാടപ്പെടുമോ എന്ന ഭീതിയിലാണ് മുതുകാട് വനമേഖലയിലെ ആദിവാസികള്‍. വയനാട് വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമെന്ന നിലയില്‍ കനത്ത നീരീക്ഷണമാണ് ഇവിടെയുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day