|    Dec 10 Sat, 2016 12:24 pm

മാവോവാദി വേട്ടയ്ക്ക് വനിതാ കമാന്‍ഡോകള്‍

Published : 16th November 2016 | Posted By: SMR

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളെ നേരിടാന്‍ സിആര്‍പിഎഫിന്റെ വനിതാ കമാന്‍ഡോകളെ വിന്യസിച്ചു. മാവോവാദി വേട്ടയ്ക്ക് ഇതാദ്യമായാണ് വനിതകളെ വിന്യസിക്കുന്നത്. 232 ഡല്‍റ്റാ കമ്പനി ബറ്റാലിയനിലെ 135 വനിതാ കമാന്‍ഡോകളെയാണ് റാഞ്ചി നഗരപ്രാന്തത്തിലെ വനമേഖലയില്‍ വിന്യസിച്ചതെന്ന് ജാര്‍ഖണ്ഡ് സിആര്‍പിഎഫ് ഐജി സഞ്ജയ് എ ലക്തര്‍ അറിയിച്ചു. സിആര്‍പിഎഫ് അക്കാദമികളില്‍ ഇവര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. വനിതകള്‍ ചേര്‍ന്നതോടെ മാവോവാദി സ്വാധീനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിആര്‍പിഎഫിന്റെ അംഗബലം ഇരട്ടിയായി വര്‍ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day