|    Dec 9 Fri, 2016 9:21 am
FLASH NEWS

മാവോവാദികളെ വെടിവെച്ചു കൊന്നത് തെറ്റ്: വി എസ്

Published : 29th November 2016 | Posted By: Navas Ali kn

vs achu sad mode
നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ചു കൊന്നത് തെറ്റായിപ്പോയി എന്ന് വി എസ് അച്യുദാനന്ദന്‍. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് വി എസ് ഇക്കാര്യം അറിയിച്ചത്. മാവോവാദി ഏറ്റുമുട്ടല്‍ കൊല വ്യാജമെങ്കില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലിസിന്റെ പ്രതിബന്ധത വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇത് ആവശ്യപ്പെടുന്നത്. നിലമ്പൂരില്‍ രണ്ട് മാവോവാദികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ആദ്യമായാണ് വി എസ് പ്രതികരിക്കുന്നത്. തെറ്റായ ആശയപ്രചരണം നടത്തുന്നവരെ കൊല്ലരുത്, ചര്‍ച്ചയാണ് വേണ്ടത്. ഇക്കാര്യം സുപ്രിം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും വി എസ് സൂചിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 178 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day