|    Dec 10 Sat, 2016 8:07 pm

മാവോവാദികളെ വെടിവച്ച് കൊന്നതിനെതിരേ പ്രതിഷേധം; മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരേ  മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്കു സമീപം പ്രതിഷേധിച്ച   എ വാസുവടക്കം 30 പേര്‍ക്കെതിരേ കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തി എന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തിരിക്കുന്നത്. അതേസമയം, നിലമ്പൂര്‍ എടക്കര വനത്തില്‍ വെടിയേറ്റ് മരിച്ച മാവോവാദികളായ കുപ്പു ദേവരാജന്‍, കാവേരി എന്ന അജിത എന്നിവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോലിസിന്റെ കനത്തസുരക്ഷാ വലയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. എആര്‍ കാംപിലെ പോലിസിനാണ് സുരക്ഷാചുമതല. ലോക്കല്‍ പോലിസും ഫഌയിങ് സ്‌ക്വാഡും മെഡിക്കല്‍ കോളജിനു ചുറ്റും റോന്തു ചുറ്റിക്കൊണ്ടിരിക്കയാണ്. അജിതയുടെ കൂടെ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടിരുന്ന മൂന്നു പേര്‍ ഇന്നലെ രാവിലെ മോര്‍ച്ചറിക്കുമുമ്പില്‍ എത്തി തിരിച്ചുപോയി. മൃതദേഹങ്ങള്‍ കാണുകയോ കാണിച്ചുകൊടുക്കുകയോ ഉണ്ടായില്ല. മോര്‍ച്ചറിയില്‍ കൊണ്ടുവരുന്ന മറ്റു മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കൊണ്ടു പോകുമ്പോഴും കൊണ്ടുപോകുന്ന മൃതദേഹങ്ങള്‍ അവരുടേത് തന്നെയാണോയെന്നും ഉറപ്പുവരുത്തുകയാണ് കാവല്‍നില്‍ക്കുന്ന പോലിസുകാര്‍. മാവോവാദികളുടെ മൃതദേഹങ്ങളുടെ കാര്യത്തില്‍ നിരീക്ഷണം നടത്തുന്നതോടൊപ്പം മറ്റു മൃതദേഹങ്ങളും കൊണ്ടുപോവുമ്പോള്‍ ജാഗ്രത പോലിസിന് കാണിക്കേണ്ടതുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക