|    Dec 9 Fri, 2016 11:19 am

മാവോവാദികളെ വെടിവച്ചുകൊല്ലുകയല്ല വേണ്ടത്: വിഎസ്

Published : 2nd December 2016 | Posted By: mi.ptk

vs

തിരുവനന്തപുരം: മാവോവാദികളെ വെടിവച്ചുകൊല്ലുകയല്ല വേണ്ടതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. നിലമ്പൂരില്‍ രണ്ട് മാവോവാദികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിഎസ് നിലപാട് വ്യക്തമാക്കിയത്. മാവോവാദികളെ വെടിവച്ചുകൊല്ലുകയല്ല വേണ്ടത് മറിച്ച് അവരെ പിടികൂടുകയാണ് വേണ്ടതെന്ന് വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു. നേരത്തെ നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. തെറ്റായ ആശയപ്രചരണം നടത്തുന്നവരെ കൊല്ലുകയല്ല അവരുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം മറികടന്നാണ് നിലമ്പൂരില്‍ പോലീസ് മാവോവാദികളെ കൊലപ്പെടുത്തിയതെന്ന് വിഎസ് കത്തില്‍ പറഞ്ഞിരുന്നു.എന്നാല്‍ സംഭവത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി അവരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നായിരുന്നു വിഎസിന്റെ കത്തിന് പിണറായി വിജയന്‍ പരോക്ഷമായി നല്‍കിയ മറുപടി. വിഎസിനെ കൂടാതെ നിലമ്പൂര്‍ സംഭവത്തില്‍ സിപിഐയും സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day