|    Dec 4 Sun, 2016 1:43 pm

മാവോവാദികളുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു

Published : 26th November 2016 | Posted By: SMR

എടക്കര: നിലമ്പൂര്‍ വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് മരിച്ച മാവോവാദികളുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സിപിഐ മാവോവാദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ വനത്തില്‍ നിന്നു പുറത്തെത്തിച്ച് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ മേല്‍നോട്ടത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. രാവിലെ ആറരയോടെ പുറപ്പെട്ട ആദ്യസംഘം വനമേഖല സുരക്ഷിതമാണെന്ന് ഉറപ്പാക്കിയശേഷമാണ് ഏഴരയോടെ സബ് കലക്ടര്‍ അടങ്ങിയ സംഘം പോയത്. ആദ്യം കാവേരിയുടെ മൃതദേഹമാണ് ഇന്‍ക്വസ്റ്റിനു വിധേയമാക്കിയത്.
കാവേരിയുടെ പിന്‍ഭാഗത്തു നിരവധി തവണ വെടിയേറ്റതിന്റെ അടയാളങ്ങളുണ്ട്. മൃതദേഹം മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു. മൂന്നുമണിയോടെയാണ് ആദ്യ ഇന്‍ക്വസ്റ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.  തുടര്‍ന്ന് കുപ്പു ദേവരാജിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് വിധേയമാക്കി. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. നെഞ്ചിലും കാലിലുമായി മൂന്നിടങ്ങളിലാണ് വെടിയേറ്റത്. തുടയിലും കാല്‍മുട്ടിന് താഴെയുമായി ഏറ്റ വെടിയുണ്ടകള്‍ തുളച്ച് പുറത്തേക്കുപോയ നിലയിലായിരുന്നു. സമീപത്തുനിന്നുംപ്രവര്‍ത്തനക്ഷമമായ ഐപാഡും കണ്ടെത്തിയിട്ടുണ്ട്.
ഇരുവരും മാവോയിസ്റ്റ് യൂനിഫോം ധരിച്ച നിലയിലായിരുന്നു. സ്ഥലത്ത് ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മറച്ച രണ്ട് ഷെഡുകളുണ്ടായിരുന്നു. മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, തോക്കുകള്‍, തിരകള്‍, മാപ്പുകള്‍, അമ്പത് കിലോയോളം അരി, സ്‌ഫോടകവസ്തുക്കള്‍ എന്നിവ കണ്ടെടുത്തതായും വിവരമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day