|    Dec 10 Sat, 2016 10:31 am

മാവോയിസ്റ്റ് വേട്ട കേരളത്തില്‍ വേണ്ടെന്ന് കാനം രാജേന്ദ്രന്‍

Published : 25th November 2016 | Posted By: mi.ptk

kanam-2

കൊച്ചി:മാവോയിസ്റ്റ് വേട്ടക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റ് വേട്ട കേരളത്തില്‍ വേണ്ടെന്നും അഭിപ്രായം പറയുന്നവരെ വെടിവച്ചു കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും കാനം പറഞ്ഞു. നരേന്ദ്രമോദി ചെയ്യുന്നത് അതുപോലെ ആവര്‍ത്തിക്കാനല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കാനം കുറ്റപ്പെടുത്തി.
ആദിവാസികള്‍ക്കും  പട്ടികജാതിക്കാര്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി  ആളുകളുണ്ട്. അവരുയര്‍ത്തുന്ന ആവശ്യം ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിന് പകരം ആ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും കാനം പറഞ്ഞു.
വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യ സംവിധാനത്തിന്റെ പ്രത്യേകത. എന്നാല്‍, അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കാനാണ് ഭരണകൂടങ്ങല്‍ ശ്രമിക്കുന്നത്. അഭിപ്രായം പറയുന്ന മനുഷ്യനെ വെടിവച്ചു കൊല്ലാന്‍ ആര്‍ക്കാണ് അവകാശമെന്നും കാനം ചോദിച്ചു.
ഇന്നലെയാണ് നിലമ്പൂര്‍ വനത്തില്‍ വച്ച് മൂന്ന് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചുകൊലപ്പെടുത്തിയത്. മാവോയിസ്റ്റ് നേതാവ് ദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടത്.മൂന്നാമത്തെയാള തിരിച്ചറിയാനായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 203 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day