|    Dec 11 Sun, 2016 7:44 am

മാവോയിസ്റ്റ് വധം റീ പോസ്റ്റുമോര്‍ട്ടം വേണം: എന്‍സിഎച്ച്ആര്‍ഒ

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: നിലമ്പൂരിലെ മാവോവാദി വേട്ട ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമാവുന്നതിനാല്‍ കേരളത്തിന് പുറത്തെ ഡോക്ടര്‍മാര്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) നേതാക്കള്‍  ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകരെയടക്കം സംഭവസ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാതിരുന്നത് യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്ക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് സംശയമുണ്ട്. ഇതുഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിക്കണം.
വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയേറെയാണ്. കേരളത്തിന് പുറത്തുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ റീപോസ്റ്റുമോര്‍ട്ടം നടത്തി യഥാര്‍ഥ മരണകാരണം പുറത്തുകൊണ്ടുവരണം. മല്‍ക്കന്‍ഗിരി, ആലേര്‍, ഭോപാല്‍ എന്നിവിടങ്ങളില്‍ നടന്ന മാതൃകയിലാണ് നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലയും ആസൂത്രണം ചെയ്തിട്ടുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് പോലിസ് ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. അജിതയുട മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ പൊലിസിന്റെ നടപടി കാരണം തിരിച്ചുപോയി. വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്ന ഗുജറാത്തായി കേരളം മാറുന്നുണ്ടോ എന്ന് ആശങ്കയുണ്ട്. നരേന്ദ്ര മോദിയും സംഘപരിവാരവും ഫാഷിസ്റ്റുകളാണ് എന്ന് വിളിച്ചുപറയുന്ന പിണറായി വിജയന്റെ ഭരണവും ഇതേ പാതയിലാണെന്ന് ഏറ്റുമുട്ടല്‍ കൊല വ്യക്തമാക്കുന്നതായും നേതാക്കള്‍ പറഞ്ഞു. എന്‍സിഎച്ച്ആര്‍ഒ ദേശീയ ചെയര്‍മാന്‍ പ്രൊഫ. എ മാര്‍ക്‌സ്, ദേശീയ സെക്രട്ടറി റെനി ഐലിന്‍, സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി,  ടി കെ അബ്ദുസമദ്, എ വാസു, എംകെ ഷറഫുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക