|    Dec 3 Sat, 2016 7:55 am
FLASH NEWS

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ചവരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും

Published : 26th November 2016 | Posted By: G.A.G

maoists-nilambur

കോഴിക്കോട് : നിലമ്പൂരില്‍ പോലിസ് വെടിവെച്ചു കൊന്ന മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ 72 മണിക്കൂര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ആവശ്യപ്രകാരമാണിത്. തിങ്കളാഴ്ച അര്‍ധരാത്രി വരെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.  കൊല്ലപ്പെട്ട ദേവരാജിന്റെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day