|    Dec 4 Sun, 2016 3:22 am
FLASH NEWS

മാവൂര്‍ റോഡിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; സിഗ്നല്‍ലൈറ്റ് തെളിഞ്ഞു

Published : 6th November 2016 | Posted By: SMR

കോഴിക്കോട്: നഗരത്തിലെ ഗതാഗതകുരുക്കിന് ആശ്വാസം പകര്‍ന്ന് സിഗ്നല്‍ലൈറ്റ് തെളിഞ്ഞു. മാവൂര്‍ റോഡ് ജങ്ഷനിലെ സിഗനല്‍ ലൈറ്റാണ് ഇന്നലെ വൈകീട്ട് 3.50ഓടെ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ലൈറ്റ് സ്ഥാപിക്കാന്‍ ഫണ്ട് നല്‍കിയ കെ കെ രാകേഷ് എംപിയാണ് ഉദ്ഘാടനവും നിര്‍വഹിച്ചത്. ഒരുവര്‍ഷത്തോളമായുള്ള പരാതികള്‍ക്ക് ഇതോടെ ശമനമായി. പത്ത് ലക്ഷത്തോളം ചെലവില്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സിഗ്നല്‍ ലൈറ്റുകള്‍ ആണ് മാവൂര്‍ റോഡിലുള്ളത്. ഇതിന്റെ മേല്‍നോട്ട ചുമതല കെല്‍ട്രോണിനായിരിക്കും.  കോഴിക്കോട്ടെ പല ജങ്ഷനുകളിലും പേരിന് മാത്രമാണ് സിഗ്നല്‍ ലൈറ്റുകള്‍ ഉള്ളത്. മിക്കതും പ്രവര്‍ത്തന രഹിതമായി. ഇതോടെ ട്രാഫിക് നിയന്ത്രണം പോലിസ് ഏറ്റെടുക്കുകയും ചെയ്തു. സിഗന്‌ലുകളുടെ അഭാവം വലിയ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമായി തീരുകയും ചെയ്തു. സിഗ്നല്‍് തെളിയാതാായതോടെ പലകോണില്‍നിന്നും പരാതികളും ഉയര്‍ന്നിരുന്നു. സിഗ്നല്‍ ലൈറ്റ് പുനസ്ഥാപിക്കാനായി അധികൃതരെ സമീപിച്ചപ്പോള്‍ പല കാരണങ്ങളാല്‍ നടപടികളായിരുന്നില്ല. ഇതോടെയാണ് എംപിയെ ഉദ്യോഗസ്ഥര്‍ സമീപിക്കുന്നതും ഫണ്ട് ശരിയാവുന്നതും.കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗമായ മാവൂര്‍ റോഡില്‍ ഒരു വര്‍ഷത്തോളമായി സിഗ്നല്‍ ലൈറ്റുകള്‍ കത്തിയിരുന്നില്ലെന്നത് ഗൗരവകരമായ കാര്യമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഗതാഗതമാര്‍ഗവും ഇതുതന്നെയാണ്. സിഗ്നല്‍ ലൈറ്റ് പുനസ്ഥാപിച്ചതോടെ മാസങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ചടങ്ങില്‍ ജില്ലാ പോലിസ് മേധാവി ഉമ ഐപിഎസ്, സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ കെ ബാബു, സൗത്ത് എ സി കെ പി അബ്ദുല്‍ റസാഖ്, ട്രാഫിക് സിഐ ശ്രീജിത്ത്, ആര്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day