|    Dec 6 Tue, 2016 11:34 am
FLASH NEWS

മാള ഹെല്‍ത്ത് സെന്ററിലെ ലാബ് ടെക്‌നീഷ്യനെ സ്ഥലംമാറ്റി

Published : 23rd November 2016 | Posted By: SMR

മാള: കെ കരുണാകരന്‍ സ്മാരക മാള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിയ ലാബ് ടെക്‌നീഷ്യനെ അസൗകര്യങ്ങളുടെ പേരില്‍ സ്ഥലംമാറ്റി. 2014ലാണ് ലാബ് ടെക്‌നീഷ്യന്റെ പോസ്റ്റ് ക്രിയേറ്റ് ചെയ്തതെങ്കിലും ഈമാസം ആദ്യമാണ് ജീവനക്കാരനെ നിയമിച്ചത്. എന്നാല്‍ ഇദ്ദേഹം എത്തിയപ്പോഴേക്കും ജോലിയെടുക്കാനുള്ള സൗകര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. പുറത്തുള്ള ഏജന്‍സിയാണ് ലാബ് ജോലികള്‍ കൈകാര്യം ചെയ്തിരുന്നത്. രണ്ടുവര്‍ഷമായി തുടരുന്ന സ്വകാര്യ ഏജന്‍സിയുടെ ഉപകരണങ്ങളടക്കമാണിപ്പോള്‍ വിവിധ ടെസ്റ്റിങിന് ഉപയോഗിക്കുന്നത്. കരാര്‍ പ്രകാരം പത്തുമാസത്തോളം കൂടി സ്വകാര്യ ഏജന്‍സിക്ക് ലാബ് വിനിയോഗിക്കാം. പുതിയ ലാബ് ടെക്‌നീഷ്യനെത്തിയപ്പോള്‍ ആശുപത്രിയിലിരിക്കാനും ജോലി ചെയ്യാനായുമുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ടെക്‌നീഷ്യനെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ക്യാബിന്‍ ഒരുക്കി കൊടുത്തെങ്കിലും ആശുപത്രിയുടെ സ്വന്തമായുള്ള ഉപകരണങ്ങള്‍ സ്വകാര്യ ഏജന്‍സിയുടെ ഉപയോഗത്തിലായതിനാല്‍ ജോലി ചെയ്യാനായില്ല. ഉപകരണങ്ങള്‍ ലഭ്യമാക്കി ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ആശുപത്രി അധികൃതരും ബ്ലോക്ക് പഞ്ചായത്തും താല്‍പ്പര്യം കാട്ടിയതുമില്ല. ഇതേതുടര്‍ന്നാണ് ആശുപത്രിയില്‍ എത്തി ഒരുമാസം എത്തും മുമ്പേ ലാബ് ടെക്‌നീഷ്യനെ വീണ്ടും സ്ഥലം മാറ്റി. സൂപ്രണ്ട് അടക്കമുള്ള ഡോക്ടര്‍മാര്‍ ടെസ്റ്റുകള്‍ക്കെഴുതുന്നത് സ്വകാര്യ ലാബുകളിലേക്കാണ്. മാസാമാസം ഇതിന്റെ കമ്മീഷന്‍ ഡോക്ടര്‍മാരുടെ പക്കല്‍ എത്തുന്നുണ്ട് എന്ന ആക്ഷേപം വ്യാപകമാണ്. ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ലഭിച്ച ലാബ് ടെക്‌നീഷ്യനെ സ്ഥലം മാറ്റുന്നതിന് ആശുപത്രി അധികാരികള്‍ക്കൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും കൂടെ പ്രതിപക്ഷ കക്ഷികളും ചേര്‍ന്നുവെന്ന ആക്ഷേപവും വ്യാപകമാണ്. കൂടുതല്‍ സൗകര്യങ്ങളൊരുക്കി ലാബ് ടെക്‌നീഷ്യനെ വീണ്ടുമെത്തിക്കാമെന്ന് അധികാരികള്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day