|    Dec 10 Sat, 2016 12:51 am
FLASH NEWS

മാളത്തുംപാറ കോളനിവാസികളുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക്

Published : 19th November 2016 | Posted By: SMR

പെരിയ: കേന്ദ്രസര്‍വകലാശാലക്ക് മുന്നില്‍ മാളത്തുംപാറ കോളനിവാസികള്‍ നടത്തുന്ന നിരാഹാര സമരം ഒമ്പതാംദിവസത്തിലേക്ക്. യൂനിവേഴ്‌സിറ്റിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ജോലിയും പുനരധിവാസവും വാഗ്ദാനം നല്‍കിയിരുന്നു. ഈ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് കോളനിവാസികള്‍ സമരം തുടങ്ങിയത്. നാളെ വൈകിട്ട് മൂന്നിന് പുല്ലൂര്‍-പെരിയ കമ്മ്യൂണിറ്റി ഹാളില്‍ സര്‍വകക്ഷി സമര സഹായ സമിതി യോഗം നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ അധ്യക്ഷത വഹിക്കും. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ സംബന്ധിക്കണമെന്ന് സമര സമിതി കണ്‍വീനര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day