|    Dec 8 Thu, 2016 9:30 pm
FLASH NEWS

മാളക്കടവ് റൂറല്‍ പച്ചക്കറി വിപണന കേന്ദ്രം തകര്‍ച്ചാഭീഷണിയില്‍

Published : 14th November 2016 | Posted By: SMR

മാള: മാളക്കടവ് റൂറല്‍ പച്ചക്കറി വിപണന കേന്ദ്രം തകര്‍ച്ചാഭീഷണിയില്‍. മാള പഞ്ചായത്ത് വാര്‍ഡ് 15 ല്‍ തകര്‍ന്ന് വീഴാന്‍ ഒരുങ്ങി നില്‍ക്കുന്ന കെട്ടിടം വന്‍ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മേല്‍ക്കൂരയുടെ ഷീറ്റുകള്‍ തൂങ്ങിയാടി അപകട ഭീഷണിയായിട്ടും ഭരണ സമിതി തിരിഞ്ഞു നോക്കിയിട്ടില്ല. തുരുമ്പെടുത്ത് നശിച്ച ഷീറ്റുകളും പൈപ്പുകളും പലതും താഴെ വീണു. 2010ല്‍ ഉദ്ഘാടനം നടത്തിയ ഇവിടെ ഇതുവരെ പച്ചക്കറി വിപണനം തുടങ്ങിയിട്ടില്ല . വിപണനം ലക്ഷ്യമിട്ട് 2012 ല്‍ ഇതിനോട് ചേര്‍ന്ന് പച്ചക്കറി യാര്‍ഡ് നിര്‍മാണം നടത്തി. ഇതില്‍ തുടക്കത്തില്‍ വിപണനം നടന്നുവെങ്കിലും പിന്നീട് നിലച്ചു. ഇപ്പോള്‍ ഇതിനു അടുത്തുള്ള മാളക്കടവിലാണ് ഏത്തക്കായകളും മറ്റും ലേലം നടത്തുന്നത്. റൂറല്‍ മാര്‍ക്കറ്റ് കെട്ടിടം പിന്നീട് വാഹനങ്ങള്‍ റിപയര്‍ ചെയ്യുന്നവര്‍ക്ക് ഷോപ്പുകളായി വാടകക്ക് നല്‍കി. ആധുനിക രീതിയില്‍ നിര്‍മിച്ച കെട്ടിടത്തിനോടു ചേര്‍ന്നു ടോയ്‌ലറ്റുകള്‍ ഉണ്ട്. ഇവ സാമൂഹിക വിരുദ്ധര്‍ കൈയേറി നശിപ്പിച്ചു. 15 മുറികളില്‍ പത്തെണ്ണത്തിന് ഷട്ടറുകള്‍ ഉണ്ട്. അഞ്ചെണ്ണം സ്റ്റാളുകളായി മാറ്റിയിട്ടിരിക്കുന്നു. നാലെണ്ണം വാടകക്ക് നല്‍കിയിട്ടുണ്ട്. ഒരു ഷട്ടര്‍ കോണി പടിയുടേതാണ്. ശേഷിക്കുന്ന കെട്ടിടമുറികള്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. തുച്ഛമായ വാടകയാണ് മറ്റു മുറികളുടേതായി ലഭിക്കുന്നത്. വാഹനങ്ങള്‍ക്ക് കടമുറികള്‍ വാടകക്ക് നല്‍കിയ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ മറ്റൊന്നിനും ഉപയോഗിക്കാത്ത ഇവയില്‍ നിന്നും കിട്ടുന്ന വരുമാനം പഞ്ചായത്ത് ഒഴിവാക്കേണ്ടതില്ലന്ന് തീരുമാനിച്ചു. മാര്‍ക്കറ്റ് കെട്ടിടത്തിനുള്ളില്‍ പഞ്ചായത്ത് കിണര്‍ നിലവിലുണ്ട്. വേനല്‍ക്കാലത്തും വെള്ളം ഉണ്ട്. എന്നാല്‍ കുടിക്കാന്‍ ഉപയോഗിക്കാനാവില്ല.കിണര്‍ ശുചീകരിക്കണമെന്ന ആവശ്യവും പരിഹരിക്കപെട്ടിട്ടില്ല. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അധികൃതര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day