|    Dec 4 Sun, 2016 5:23 am
FLASH NEWS

മാലിന്യ സംസ്‌കരണം; തമിഴ്‌നാട് മാതൃക എല്ലാ സംസ്ഥാനങ്ങളും പരിഗണിക്കണം: കേന്ദ്രമന്ത്രി

Published : 4th November 2016 | Posted By: SMR

കൊച്ചി: ഖരദ്രാവക മാലിന്യസംസ്‌കരണത്തില്‍ തമിഴ്‌നാട് മാതൃക എല്ലാ സംസ്ഥാനങ്ങളും പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ അഭിപ്രായപ്പെട്ടു.
9000 ഗ്രാമങ്ങളില്‍ നടത്തിയ പദ്ധതി പ്രകാരം മാലിന്യത്തില്‍നിന്ന് കളനാശിനി ഉണ്ടാക്കുകയാണ് ഈ ഗ്രാമങ്ങള്‍ ചെയ്യുന്നത്. ഇതുവഴി 40 ലക്ഷം രൂപയാണ് പഞ്ചായത്തുകള്‍ക്ക് കിട്ടുന്ന വരുമാനം. ഗ്രാമീണ ജനതയ്ക്ക് മികച്ച വരുമാന മാര്‍ഗം കൂടിയാണിത്. വരുംവര്‍ഷത്തില്‍ 9000 ഗ്രാമങ്ങളിലേക്കു കൂടി ഇത് വ്യാപിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ക്ലീന്‍ ഇന്ത്യ മിഷന്‍ തുടങ്ങിയ പദ്ധതികളുടെ തുകയും സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും ഫലപ്രദമായി വിനിയോഗിച്ചാണ് തമിഴ്‌നാട് മാലിന്യം സംസ്‌കരിച്ച് നാടിന്റെ സമ്പത്താക്കി മാറ്റുന്നത്.
നരേന്ദ്ര മോദിയുടെ ശുചിത്വഭാരത യജ്ഞത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പായി രാജ്യത്തെ മറ്റ് ഗ്രാമങ്ങളിലേക്കു കൂടി തമിഴ്‌നാട് മാതൃക വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ച് രാജ്യത്തെ എല്ലാ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നും  ഉദ്ഘാടനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day