|    Dec 8 Thu, 2016 9:33 pm
FLASH NEWS

മാലിന്യ നിക്ഷേപത്തെ തുടര്‍ന്ന് തോട് മൂടപ്പെട്ടു

Published : 28th November 2016 | Posted By: SMR

പത്തനാപുരം: പത്തനാപുരം നഗരത്തോട് ചേര്‍ന്നുള്ള കാനച്ചിറ ഏലായിലെ തോട്് മാലിന്യനിക്ഷേപം മൂലം ഇല്ലാതായി.ഗവ. ആശുപത്രി റോഡിന് സമീപത്തു നിന്നും ആരംഭിച്ച് കാനച്ചിറ ഏലാ വഴി വണ്‍വേ റോഡിന് സമീപത്തുകൂടി കല്ലുംകടവ് തോട്ടില്‍ പതിച്ചിരുന്ന തോടാണ് മാലിന്യക്കൂമ്പാരത്താല്‍ മൂടപ്പെട്ടത്. തോട് മൂടപ്പെട്ട പല ഭാഗങ്ങളും സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയതായും ആക്ഷേപമുണ്ട്. സമീപത്തെ ഹോട്ടലുകളില്‍ നിന്നുള്ള മലിനജല പ്പൈപ്പുകള്‍ ഈ തോട്ടിലാണ് എത്തുന്നത്. വ്യാപാര ശാലകളില്‍ നിന്നുള്ള മാലിന്യനിക്ഷേപവും ഇവിടെ തന്നെയാണ്. അവശേഷിക്കുന്ന ഭാഗത്തെ മലിനജലം ചെന്നെത്തുന്നത് കുടിവെള്ള പദ്ധതികള്‍ക്ക് ജലമെടുക്കുന്ന കല്ലുംകടവ് തോട്ടിലേക്കാണ്. മാലിന്യനിക്ഷേപം കാരണം പ്രദേശത്ത് ദുര്‍ഗന്ധവും ഉണ്ട്. മഴക്കാലമായാല്‍ ഇതുവഴി മൂക്കുപൊത്താതെ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സമീപത്തെ കിണറുകളിലും മലിനജലം ഒഴുകിയിറങ്ങുന്നതായും പരാതിയുണ്ട്. വിദ്യാലയമുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പ്രദേശം രോഗഭീതിയിലുമാണ്. കഴിഞ്ഞ തവണ പത്തനാപുരം െ്രെപമറി ഹെല്‍ത്ത് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്ത മഞ്ഞപ്പിത്ത ബാധിതരിലേറെയും ഈ പ്രദേശത്തുള്ളവരായിരുന്നു. തോട്ടിലെ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day