|    Dec 4 Sun, 2016 9:45 pm
FLASH NEWS

മാലിന്യവിമുക്ത പദ്ധതികളുമായി സഹകരിക്കുമെന്ന്

Published : 21st November 2016 | Posted By: SMR

കണ്ണൂര്‍: ജില്ലാ ഭരണകൂടം നടപ്പാക്കുന്ന മാലിന്യവിമുക്ത പദ്ധതികളുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ഉറപ്പുനല്‍കി. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പ്രത്യേക ഇളവ് നല്‍കി പാഴ്‌സല്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ജില്ല മുഴുവനും പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കും. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ഹോട്ടല്‍ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പി ബാലകൃഷ്ണ പൊതുവാള്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഹാജി നിര്‍വഹിച്ചു. സംസ്ഥാന രക്ഷാധികാരി സുധീഷ് കുമാര്‍, ജി ജയപാല്‍, ജി കെ പ്രകാശ്,, പി സി ബാവ, ബിജുലാല്‍, കെ അ്ച്യുതന്‍, ജില്ലാ സെക്രട്ടറി എം അലിക്കുഞ്ഞി, രാമകൃഷ്ണന്‍ എഴുത്തച്ഛന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day