|    Dec 9 Fri, 2016 6:55 pm
FLASH NEWS

മാലിന്യപ്രശ്‌നം: കൗണ്‍സിലില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Published : 8th November 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെ, കൗണ്‍സിലില്‍ പ്രതിപക്ഷ ഇറങ്ങിപോക്കില്‍ കലാശിച്ചു. കൗണ്‍സില്‍ ആരംഭിക്കുന്നതിന് മുമ്പ് ക്ഷേത്രനഗരി മുഴുവന്‍ മാലിന്യം കൊണ്ട് ദുര്‍ഗന്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഏകാധിപതിയായി ദുര്‍ഭരണം നടത്തുന്നുവെന്നാരോപിച്ച് ചന്ദനത്തിരി കത്തിച്ചാണ് പ്രതീകാത്മകമായി പ്രതിപക്ഷം കൗണ്‍സില്‍ഹാളില്‍ പ്രതിഷേധിച്ചത്. കത്തിച്ച ചന്ദനത്തിരികളുമായാണ് യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ വന്നത്. കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ മാലിന്യപ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ നഗരസഭ ചെയര്‍മാന്‍ ശുഷ്‌ക്കാന്തി കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആന്റോതോമസ് ആരോപിച്ചു. അജണ്ടകള്‍ വായിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചുകൊണ്ട് ഹാളില്‍നിന്ന് ഇറങ്ങിപോക്കും നടത്തി. നഗരസഭാധ്യക്ഷയുടെ വേദിക്ക് മുന്നിലും ചന്ദനത്തിരികള്‍ കത്തിച്ചാണ് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയത്. എന്നാല്‍ ഇറങ്ങിപോക്കില്‍നിന്ന് ബിജെപി കൗണ്‍സിലര്‍ ശോഭാഹരിനാരായണന്‍ വിട്ടുനിന്നു. വികസനകാര്യം ചര്‍ച്ചചെയ്യുന്നതില്‍ ഒപ്പം നില്‍ക്കുമെങ്കിലും ഗുരുവായൂരിലെ നീറുന്ന പ്രശ്‌നമായ മാലിന്യവിഷയത്തില്‍ തനിക്കും പ്രതിഷേധമുണ്ടെന്ന് ബിജെപി കൗണ്‍സിലര്‍ സഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ ഇറങ്ങിപോക്കിന്‌ശേഷം അജണ്ടകള്‍ മുഴുവന്‍ ചെയര്‍പേഴ്‌സണ്‍ ഐക്യകണ്‌ഠേന പാസാക്കി. ഗുരുവായൂരിന്റെ വികസനം ചര്‍ച്ച ചെയ്യേണ്ടതിന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ബഹിഷ്‌കരണം നടത്തിയ യുഡിഎഫ് നിലപാടിനെ ഭരണപക്ഷം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കൗണ്‍സിലില്‍ നിന്നും ഇറങ്ങിപോയത് തിരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മാലിന്യപ്രശ്‌നത്തില്‍ പ്രതിപക്ഷം നിഴലിനോട് യുദ്ധം ചെയ്യുകയാണെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊ: ശാന്തകുമാരി ടീച്ചര്‍ പറഞ്ഞു. പ്രതിപക്ഷ ബഹിഷ്‌ക്കരണത്തെ വിമര്‍ശിച്ച് വൈസ് ചെയര്‍മാന്‍ കെ പി വിനോദ്, ടി ടി ശിവദാസന്‍, സുരേഷ്‌വാര്യര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day